ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

Published : Dec 14, 2023, 04:27 PM IST
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

Synopsis

ധാരാളം വെള്ളമടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ തണ്ണിമത്തന്‍ കഴിച്ചാല്‍ പെട്ടെന്ന് വയറുനിറയും. അതുകൊണ്ട് കലോറികൂടിയ ഭക്ഷണങ്ങള്‍ കുറയ്ക്കാനാവും. ഇതില്‍ വിറ്റാമിന്‍ കെ, ആന്റിഓക്സിഡന്റുകളായ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ലൈകോപിന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.   

ശരീരഭാരം കുറയ്ക്കാൻ പലരും ഡയറ്റ് നോക്കാറുണ്ട്. അമിതവണ്ണം കുറയ്ക്കാൻ കലോറി കുറഞ്ഞതും നാരുകൾ ധാരാളമടങ്ങിയിട്ടുള്ളതുമായ പഴങ്ങൾ ‍ഡയറ്റ് ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഏതൊക്കെ പഴങ്ങളാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്നറിയാം...

ഒന്ന്...

ബെറിപ്പഴമാണ് ആദ്യത്തേത് എന്നത്. കാരണം അവയിൽ ഉയർന്ന നാരുകളും കുറഞ്ഞ പഞ്ചസാരയും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

രണ്ട്...

ധാരാളം വെള്ളമടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ തണ്ണിമത്തൻ കഴിച്ചാൽ പെട്ടെന്ന് വയറുനിറയും. അതുകൊണ്ട് കലോറികൂടിയ ഭക്ഷണങ്ങൾ കുറയ്ക്കാനാവും. ഇതിൽ വിറ്റാമിൻ കെ, ആന്റിഓക്സിഡന്റുകളായ വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ലൈകോപിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ചെറിപ്പഴത്തിൽ കലോറിയും പഞ്ചസാരയും വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കുന്ന കുറഞ്ഞ ഗ്ലൈസെമിക് പഴമാണിത്.

നാല്...

ആപ്പിളിൽ കലോറി വളരെ കുറവാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിളിൽ ആരോഗ്യകരമായ ഫ്ലേവനോയിഡുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അവയിൽ പ്രത്യേകിച്ച് പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. 

അഞ്ച്...

പാഷൻ ഫ്രൂട്ടാണ് മറ്റൊരു പഴം. ഒരു പാഷൻ ഫ്രൂട്ടിൽ 17 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.  ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടുന്നതിനും പാഷൻ ഫ്രൂട്ട് സഹായിക്കും. 

ആറ്...

നല്ല കൊഴുപ്പും ഉയർന്ന നാരുകളും അടങ്ങിയ അവോക്കാഡോ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ, അവോക്കാഡോയിൽ MUFA (മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ) അടങ്ങിയിരിക്കുന്നു.  

രക്താര്‍ബുദം ; ഈ 8 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാവിലെയുള്ള ഈ 5 ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി