വിളർച്ച തടയും, പ്രതിരോധശേഷി കൂട്ടും ; ഈ ജ്യൂസ് ശീലമാക്കൂ

Published : Dec 06, 2023, 05:47 PM IST
വിളർച്ച തടയും, പ്രതിരോധശേഷി കൂട്ടും ; ഈ ജ്യൂസ് ശീലമാക്കൂ

Synopsis

ബീറ്റ്റൂട്ട് ജ്യൂസ് ഒരു ഡിറ്റോക്സ് പാനീയമായി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയും. അവശ്യ നാരുകൾ നിറഞ്ഞതിനാൽ മലവിസർജ്ജനത്തെ സുഗമമാക്കുന്നു.   

ധാരാളം പോഷകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ബീറ്റ്‌റൂട്ട് നൈട്രേറ്റ്‌സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

രക്തസമ്മർദ്ദം കുറയ്ക്കുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാൻ നല്ലതാണ്. ബീറ്റ്‌റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ബീറ്റ്റൂട്ടിൽ കാണപ്പെടുന്ന ഭക്ഷണ നൈട്രേറ്റുകളുടെ സാന്നിധ്യം രക്താതിമർദ്ദത്തിനുള്ള ചികിത്സയിൽ ഫലപ്രദമാണ്.

ബീറ്റ്റൂട്ട് ജ്യൂസ് ഒരു ഡിറ്റോക്സ് പാനീയമായി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയും. അവശ്യ നാരുകൾ നിറഞ്ഞതിനാൽ മലവിസർജ്ജനത്തെ സുഗമമാക്കുന്നു. ബീറ്റ്റൂട്ട് നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ആത്യന്തികമായി ദഹനത്തെ സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് മൃദുവും തിളങ്ങുന്നതുമായ ചർമ്മം നേടാൻ സഹായിക്കും. 

 

 

ബീറ്റ്റൂട്ടിൽ നാരുകളുടെ അളവ് കൂടുതലാണ്. ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും മലബന്ധത്തിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് മലവിസർജ്ജനം ലഘൂകരിക്കുന്നതിലും ഇത് വളരെയധികം ഗുണം ചെയ്യും. മൊത്തത്തിലുള്ള ദഹന ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു സവിശേഷ ഘടകമാണ് ബീറ്റ്റൂട്ടിലുള്ള ബെറ്റാലെയിനുകൾ.

ബീറ്റ്‌റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ബെറ്റാസയാനിൻ. ബീറ്റ്റൂട്ട് ജ്യൂസിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ചികിത്സിക്കാൻ സഹായിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് സഹായകമാണ്.

തൊണ്ടവേദന അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൃക്കയിലെ കല്ലിന് കാരണമാകുന്ന ഭക്ഷണങ്ങൾ; ഇവ ഇന്നുതന്നെ ഒഴിവാക്കൂ
പശ്ചിമ ബംഗാളിൽ നിപ ഭീതി; അലിപൂർ മൃഗശാലയിലെ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കും