ഈ പോഷകങ്ങൾ 'ഉത്കണ്ഠ' കുറയ്ക്കാൻ സ​ഹായിക്കും

By Web TeamFirst Published Jan 19, 2023, 10:40 AM IST
Highlights

മാനസികാരോഗ്യ പ്രശ്നമായ ഉത്കണ്ഠ കൃത്യസമയത്ത് ചിത്സിച്ചില്ലെങ്കിൽ അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും ഒരു വിദഗ്ധനെ സമീപിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ഉത്കണ്ഠയും സമ്മർദ്ദവും ഇല്ലാത്തവരില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും ഇന്റർവ്യൂവിന് പോകുമ്പോഴോ അല്ലെങ്കിൽ ജോലിയിലാണെങ്കിലോ ഉത്കണ്ഠ നമ്മെ പിന്തുടരാറുണ്ട്. കൊറോണയ്ക്കുശേഷം മലയാളികൾക്കിടയിൽ ഉത്കണ്ഠ വളരെ കൂടിയിട്ടുണ്ടെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഉത്കണ്ഠ നിയന്ത്രിക്കാൻ കഴിയാതെ വരികയും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്താൽ അതൊരു രോ​ഗമായി എന്നു പറയാം.

മാനസികാരോഗ്യ പ്രശ്നമായ ഉത്കണ്ഠ കൃത്യസമയത്ത് ചിത്സിച്ചില്ലെങ്കിൽ അത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും ഒരു വിദഗ്ധനെ സമീപിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

സന്തോഷം നൽകുന്നതിൽ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ചതാണ്. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഉത്കണ്ഠ കുറയ്ക്കാൻ ചില പോഷകങ്ങൾ സഹായിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ധയായ ഡോ. താര സ്കോട്ട് പറയുന്നു.

ഒന്ന്...

വിറ്റാമിനുകൾ ഡി, കെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തുക. വിറ്റാമിൻ ഡിയുടെ കുറവ് പലരിലും കണ്ട് വരുന്നു. ഇത് വൈകാരിക വൈകല്യങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവും ഉത്കണ്ഠയും വിഷാദവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ കെ സപ്ലിമെന്റുകൾ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണമാക്കുകയും ചെയ്യുന്നു.

രണ്ട്...

കുറഞ്ഞ സിങ്കും ഉയർന്ന ചെമ്പിന്റെ അളവും ഉത്കണ്ഠയ്ക്ക് കാരണമാകും. സിങ്കിന്റെ കുറവ് വിഷാദം, വർദ്ധിച്ച ഉത്കണ്ഠ, ദേഷ്യം എന്നിവയിലേക്ക് നയിച്ചേക്കാം. കുറഞ്ഞ അളവിൽ സിങ്ക് കഴിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾക്ക് കാരണമാകുമെന്നും വിഷാദരോഗം ബാധിച്ച രോഗികൾക്ക് സെറം സിങ്കിന്റെ അളവ് കുറവാണെന്നും ക്ലിനിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മൂന്ന്...

കുറഞ്ഞ മഗ്നീഷ്യം ഉത്കണ്ഠ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പോഷകങ്ങൾ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. മഗ്നീഷ്യം സൈറ്റോകൈനുകളുടെയും കോർട്ടിസോളിന്റെയും ഉത്പാദനം കുറയ്ക്കുന്നു. ഇത് വീക്കം, സമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുന്നു.

നാല്...

ഒമേഗ 3 ഫാറ്റി ആസിഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഉയർന്ന അളവിൽ ഒമേഗ -3 (പ്രതിദിനം 2,000 മില്ലിഗ്രാം വരെ) കഴിക്കുന്ന ആളുകൾക്ക് ഉത്കണ്ഠ ലക്ഷണങ്ങളിൽ ഏറ്റവും കുറവ് അനുഭവപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി. 

അഞ്ച്...

ഓർമ്മ, സന്തോഷം എന്നിവയെ സ്വാധീനിക്കുന്നതോടൊപ്പം ശരീര താപനില, ഉറക്കം, ലൈംഗിക സ്വഭാവം, വിശപ്പ് എന്നിവ നിയന്ത്രിക്കുന്നതും ഉൾപ്പെടെ സെറോടോണിൻ ശരീരത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് പങ്ക് വഹിക്കുന്നു. മതിയായ സെറോടോണിന്റെ അഭാവം വിഷാദം, ഉത്കണ്ഠ, മറ്റ് ആരോഗ്യ അവസ്ഥകൾ എന്നിവയിൽ ഒരു പങ്ക് വഹിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഹൈപ്പോതൈറോയിഡിസം ; അഞ്ച് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

click me!