
പ്രായമാകുന്തോറും മുഖത്തെ പാടുകൾ, ചുളിവുകൾ തുടങ്ങിയവ പലരിലും ഉണ്ടാകാറുണ്ട്. ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കാറുണ്ട്. വിലയേറിയ ചില ഫേസ് പാക്കുകൾ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഉപയോഗിച്ച് വരുമ്പോൾ അതിന്റെ ഫലം ഉണ്ടാകണമെന്നില്ല. മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം...
മുൾട്ടാണി മിട്ടിയും ഓറഞ്ചിന്റെ തൊലി പൊടിച്ചതും...
ഒരു സ്പൂൺ മുൾട്ടാണി മിട്ടി, ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് നല്ല പോലെ ഉണങ്ങിയ ശേഷം തണുണ വെള്ളത്തിൽ കഴുകി കളയുക.
ഈ പാക്ക് മുഖത്ത് മാത്രമല്ല കഴുത്തിലും പുരട്ടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉണങ്ങി കഴിഞ്ഞാൽ മുഖവും കഴുത്തും തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. കഴുകിയ ശേഷം മുഖത്ത് റോസ് വാട്ടർ ഒരു ടോണറായി ഉപയോഗിക്കുക. ആഴ്ചയിൽ മൂന്ന് തവണ ഈ പാക്ക് ഇടാം.
ഓറഞ്ചിൽ വിറ്റാമിൻ സി, സിട്രിക് ആസിഡ്, കാൽസ്യം, ആന്റി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തൊലി പൊടിച്ചതിൽ സമാനമായ ഗുണങ്ങളുണ്ട്. തൊലികളിലെ ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ചതാക്കുന്നു. ചർമ്മത്തെ ശുദ്ധീകരിക്കാനും കോശങ്ങളെ പോഷിപ്പിക്കാനും തിളക്കം നൽകാനും ഇത് പ്രവർത്തിക്കുന്നു.
ആരോഗ്യത്തോടെ ജീവിക്കാൻ ശീലമാക്കാം ഈ ഒമ്പത് ടിപ്സ്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam