ആരോ​ഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഹെൽത്തി ഡയറ്റും വ്യായാമവുമൊക്കെ വേണം. അത്തരത്തില്‍ ആരോ​ഗ്യത്തോടെ ജീവിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

മനസും ശരീരവും ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്താനാണ് നാം ആ​​​ഗ്രഹിക്കുന്നത്. ആരോഗ്യമുണ്ടെങ്കില്‍ ജീവിതത്തില്‍ സന്തോഷവുമുണ്ടാകും. 

ആരോ​ഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഹെൽത്തി ഡയറ്റും വ്യായാമവുമൊക്കെ വേണം. അത്തരത്തില്‍ ആരോ​ഗ്യത്തോടെ ജീവിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് പ്രധാന കാര്യം. ഭക്ഷണം മൂന്നോ നാലോ തവണയായി തന്നെ കഴിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറിയും അറിഞ്ഞ് കഴിക്കുക. പച്ചക്കറി, പഴങ്ങള്‍, പാല്‍, മുട്ട, മത്സ്യം തുടങ്ങി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൃത്യമായ ഇടവേളകളിൽ കഴിക്കാനും ശ്രദ്ധിക്കുക. 

രണ്ട്...

പ്രഭാത ഭക്ഷണം മുടക്കരുത്. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതിൽ കൂടാനും സാധ്യതയുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിക് നിരക്കിനെയും ബാധിക്കാം.

മൂന്ന്...

വെള്ളം ധാരാളം കുടിക്കുക. കലോറിയെ എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. നിർജ്ജലീകരണം ഇല്ലാതിരിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

നാല്...

രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് കാര്‍ബോഹൈട്രേറ്റ് വലിയ തോതിൽ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കുന്നത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.

അഞ്ച്...

മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് അറിയാമല്ലോ... ഇവയുടെ ഉപയോഗവും കുറയ്ക്കുക. 

ആറ്...

പഞ്ചസാരയും ഉപ്പും ശരീരത്തിന് അത്ര നല്ലതല്ല. ഇത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയാക്കുന്നു. അതിനാല്‍ ഭക്ഷണത്തില്‍ പഞ്ചസാരയുടെയും ഉപ്പിന്‍റെയും ഉപയോഗം കുറയ്ക്കുക. 

ഏഴ്...

ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കുക. പകരം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും നട്സും പഴങ്ങളും മറ്റും ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

എട്ട്...

ദിവസവും വ്യായാമം ചെയ്യണം. യോഗയും നല്ലതാണ്. ഇവയൊക്കെ സ്ട്രെസ്സ് അകറ്റി മാനസികമായ സന്തോഷം നൽകാന്‍ സഹായിക്കും. 

ഒമ്പത്...

ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണ്. ശരിയായി ഉറക്കം ലഭിക്കാതിരുന്നാല്‍ അത് മനസ്സിനെയും ശരീരത്തെയും ബാധിക്കാം. അതിനാല്‍ രാത്രി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം. 

Also Read: വേനല്‍ക്കാലത്ത് കഴിക്കാം ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ഈ ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona