മുഖത്തെ കറുപ്പകറ്റാൻ ഈ രണ്ട് ചേരുവകൾ മതിയാകും

By Web TeamFirst Published Jun 12, 2021, 2:51 PM IST
Highlights

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കുന്നു. 

മുഖത്തെ കറുപ്പ്, കരുവാളിപ്പ് എന്നിവ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്.

എന്നാല്‍ പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരം. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക.

 

 

ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കുന്നു. അലര്‍ജ്ജി കൊണ്ടുണ്ടാകുന്ന പാടുകള്‍ മാറാനും ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറം തുടങ്ങിയവ മാറാനും റോസ് വാട്ടര്‍ മികച്ചതാണ്. റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കുകളും എണ്ണ മയങ്ങളും നീക്കം ചെയ്യാനും ഇത് സാഹായിക്കുന്നു.

മുഖക്കുരു വരുന്നതില്‍ നിന്ന് ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ ജെല്ലും റോസ് വാട്ടറും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ അഴുക്ക് പോയിക്കിട്ടാനും ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.

നഖങ്ങളെ സുന്ദരമാക്കാൻ ഇതാ അഞ്ച് ടിപ്സ്

click me!