
ഇത് മാമ്പഴക്കാലമാണല്ലോ, പല ഇനത്തിലും പെട്ട മാമ്പഴം വിപണിയില്‍ സുലഭമാണ്. നാട്ടിൻപുറങ്ങളിലാണെങ്കില്‍ വില കൊടുത്ത് മാമ്പഴം വാങ്ങേണ്ട കാര്യമേയില്ല. സീസണായാല്‍ മാമ്പഴം കഴിക്കാത്തവര്‍ കാണില്ല. അത്രയും ആരാധകരുള്ള പഴമാണ് മാമ്പഴം.
ഒരുപാട് പോഷകങ്ങളടങ്ങിയ ഫ്രൂട്ടാണ് മാമ്പഴം. ആരോഗ്യത്തിന് പല ഗുണങ്ങളുമേകുന്ന പഴം. വൈറ്റമിൻ-എ, വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ-ഇ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, ഫൈബര്‍,കാര്‍ബ് എന്നിങ്ങനെ ആരോഗ്യത്തിന് പലവിധത്തില്‍ അവശ്യം വേണ്ടുന്ന ധാരാളം ഘടകങ്ങളുടെ സ്രോതസാണ് മാമ്പഴം. എന്നാല്‍ മാമ്പഴം കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതിലൊന്ന് പ്രമേഹരോഗികള്‍ അധികം മാമ്പഴം കഴിക്കരുത് എന്നതാണ്. കാരണം അധികമാകുമ്പോള്‍ ശരീരത്തിലെ ഷുഗര്‍നില ഉയരാൻ മാമ്പഴം കാരണമാകും. അതേസമയം മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല.
അതുപോലെ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ അവരും അമിതമായി ഒറ്റയടിക്ക് ഒരുപാട് മാമ്പഴം കഴിക്കരുത്. ശരാശരി വലുപ്പമുള്ളൊരു മാമ്പഴത്തില്‍ 150 കലോറിയെങ്കിലും അടങ്ങിയിരിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് മാമ്പഴം പതിവായി കഴിക്കുന്നത് ഒരു തിരിച്ചടി തന്നെയാകും.
ഇതിന് പുറമെ മാമ്പഴം അധികമായി കഴിക്കുന്നത് ചിലരില്‍ ദഹനക്കുറവ്, വയറിളക്കം, ഗ്യാസ്, വയറുവേദന പോലുള്ള പ്രയാസങ്ങളുമുണ്ടാക്കാം. പ്രധാനമായും മാമ്പഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്.
എന്തെന്നാല്‍ മാമ്പഴത്തിലൂടെ ചിലപ്പോള്‍ രോഗകാരികളായ ബാക്ടീരിയകളും മറ്റും നമ്മുടെ ശരീരത്തില്‍ കയറിക്കൂടാം. സാല്‍മോണെല്ല, ഇ-കോളി പോലുള്ള ബാക്ടീരിയകളെല്ലാം ഇത്തരത്തില്‍ വരാവുന്നതാണ്. മൃഗവിസര്‍ജ്ജത്തിലൂടെയോ വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ മാറിമറിഞ്ഞ് വരുന്നതിലൂടെയോ എല്ലാം ഇങ്ങനെ രോഗാണുക്കള്‍ മാമ്പഴത്തിന് പുറത്തും അകത്തുമെത്താം.
അതിനാല്‍ മാമ്പഴം കഴിക്കുന്നതിന് മുമ്പ് ഒരു മണിക്കൂറോ അതിലധികമോ ഒക്കെ വെള്ളത്തില്‍ മുക്കി വച്ച ശേഷം കഴുകിയെടുക്കുന്നത് നല്ലതാണ്. ഇത് കെമിക്കലുകളുടെ അംശം നീക്കം ചെയ്യുന്നതിനും സഹായിക്കും.
ഇനി മാമ്പഴത്തിന്‍റെ അകത്ത് നിന്നാണ് രോഗാണുക്കള്‍ നമ്മുടെ വയറ്റിലേക്ക് എത്തുന്നതെങ്കില്‍ തീര്‍ച്ചയായും വയറുവേദന, വയറിളക്കം, ഛര്‍ദ്ദി പോലുള്ള പ്രയാസങ്ങള്‍ ഇതുമൂലമുണ്ടാകാം. തീര്‍ച്ചയായും ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറെ കാണേണ്ടതുമുണ്ട്. മാമ്പഴത്തില്‍ നിന്ന് ഇങ്ങനെ ഗൗരവമുള്ള രോഗബാധയുണ്ടാകുന്നത് അപൂര്‍വമാണ്. എങ്കിലും സീസണായതിനാല്‍ തന്നെ ഇക്കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടായിരിക്കുന്നത് നല്ലതാണ്.
Also Read:- നല്ല ഉറക്കം ഉറപ്പുവരുത്തുന്നതിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-