ഉറക്കമില്ലായ്മയും, ഉറക്കം മുറിഞ്ഞുപോകുന്നതും, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതുമെല്ലാം വീണ്ടും അനുബന്ധ പ്രയാസങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്യാം. ഈ പ്രശ്നങ്ങളൊഴിവാക്കാനായി കഴിക്കാവുന്ന അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നമ്മുടെ ആരോഗ്യാവസ്ഥ എപ്പോഴും നാം കഴിക്കുന്ന ഭക്ഷണങ്ങളെ അപേക്ഷിച്ചിരിക്കും. നമുക്ക് അവശ്യം വേണ്ടുന്ന ഘടകങ്ങളില്‍ കുറവ് സംഭവിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തെ പലരീതിയിലും ബാധിക്കും. ഇത്തരത്തില്‍ ഉറക്കവും ബാധിക്കപ്പെടാം. ഉറക്കമില്ലായ്മയും, ഉറക്കം മുറിഞ്ഞുപോകുന്നതും, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതുമെല്ലാം വീണ്ടും അനുബന്ധ പ്രയാസങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്യാം. ഈ പ്രശ്നങ്ങളൊഴിവാക്കാനായി കഴിക്കാവുന്ന അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഒരു ഗ്ലാസ് ഇളം ചൂട് പാല്‍ കുടിക്കുന്നത് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡാണ് സുഖകരമായ ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നത്. 

രണ്ട്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്ട്സ്. ഇതിലുള്‍പ്പെടുന്ന വാള്‍നട്ട്സും സുഖകരമായ ഉറക്കത്തിന് നമ്മെ സഹായിക്കുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും വാള്‍നട്ട്സ് ഏറെ സഹായകമാണ്. 

മൂന്ന്...

മത്തൻകുരു അഥവാ പംകിൻ സീഡ്സും ഇതുപോലെ പല ആരോഗ്യഗുണങ്ങളും ഉള്ള ഭക്ഷണപദാര്‍ത്ഥമാണ്. നല്ല ഉറക്കത്തിനായി അല്‍പം റോസ്റ്റഡ് പംകിൻ സീഡ്സ് കഴിക്കുന്നതും നല്ലതാണ്. ഇതും നേരത്തെ സൂചിപ്പിച്ചത് പോലെ 'ട്രിപ്റ്റോഫാൻ' കാര്യമായി അടങ്ങിയ ഭക്ഷണമാണ്. ഇത് ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. 

നാല്...

നമ്മുടെ മാനസികാവസ്ഥയില്‍ പെട്ടെന്ന് തന്നെ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്താൻ കഴിവുള്ള ഭക്ഷണമാണ് നേന്ത്രപ്പഴം. ഇതും ഉറക്കത്തിന് ഏറെ നല്ലതാണ്. മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വൈറ്റമിൻ ബി6, കാര്‍ബ്സ്, പൊട്ടാസ്യം എന്നിവയുടെയെല്ലാം സ്രോതസാണ് നേന്ത്രപ്പഴം. ഈ ഘടകങ്ങളെല്ലാം ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാണ്. 

അഞ്ച്...

കുതിര്‍ത്തുവച്ച കസ് കസ് കഴിക്കുന്നതും ഉറക്കത്തിന് നല്ലതാണ്. ഇതിലും ട്രിപ്റ്റോഫാൻ തന്നെയാണ് നമുക്ക് കാര്യമായി സഹായകമായി വരുന്ന ഘടകം. ഒപ്പം തന്നെ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇത് പ്രയോജനപ്പെടുന്നു.

Also Read:- കുട്ടികളെ നല്ലരീതിയില്‍ സ്വാധീനിക്കാൻ മാതാപിതാക്കള്‍ക്ക് എന്നും ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News