നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്...

Published : Mar 04, 2023, 10:18 PM IST
നിങ്ങള്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ അറിയേണ്ടത്...

Synopsis

ഇലക്ട്രിക് കെറ്റിലില്‍ പതിവായി ചായ തയ്യാറാക്കുമ്പോള്‍ അത് കൃത്യമായി വൃത്തിയാക്കിയിരിക്കണം. അല്ലാത്തപക്ഷം അത് ചായയുടെ ഗുണമേന്മയെയോ രുചിയെയോ ബാധിക്കുമെന്ന് മാത്രമല്ല, വയറ്റിനകത്തേക്ക് അണുക്കളെത്താനും കാരണമാകും. ചായയുടെ അവശിഷ്ടങ്ങളില്‍ നിന്ന് എന്ത് അണുക്കള്‍ പടരാനാണ് എന്ന് ചിന്തിക്കരുത്. ഭക്ഷണ-പാനീയങ്ങള്‍ ഏതായാലും അതിന്‍റെ അവശിഷ്ടങ്ങള്‍ ഇരുന്നുകഴിഞ്ഞാല്‍ അവിടം പിന്നെ രോഗാണുക്കളുടെ കേന്ദ്രം തന്നെയാണ്. 

ദിവസത്തില്‍ ഏറ്റവുമധികം പേര്‍ പതിവായി കഴിക്കുന്നൊരു പാനീയമേതാണെന്ന് ചോദിച്ചാല്‍ നിസംശയം ഉത്തരം പറയാൻ സാധിക്കും, അത് ചായ തന്നെയാണ്. രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് ചായയോടെ ദിവസം തുടങ്ങുന്നവരാണ് ഏറെ പേരും. ജോലിസംബന്ധമായതോ അല്ലാത്തതോ ആയ സമ്മര്‍ദ്ദങ്ങളേറുമ്പോഴും, ഉന്മേഷക്കുറവോ വിരസതയോ അനുഭപ്പെടുമ്പോഴുമെല്ലാം ആളുകള്‍ ചായയെ ആശ്രയിക്കാറുണ്ട്.

ഗ്യാസിലോ ഇൻഡക്ഷൻ കുക്കറിലോ കെറ്റിലിലോ എല്ലാം ചായ തയ്യാറാക്കാറുണ്ട്. ഇതില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി വിശദീകരിക്കുന്നത്. 

ഇലക്ട്രിക് കെറ്റിലില്‍ പതിവായി ചായ തയ്യാറാക്കുമ്പോള്‍ അത് കൃത്യമായി വൃത്തിയാക്കിയിരിക്കണം. അല്ലാത്തപക്ഷം അത് ചായയുടെ ഗുണമേന്മയെയോ രുചിയെയോ ബാധിക്കുമെന്ന് മാത്രമല്ല, വയറ്റിനകത്തേക്ക് അണുക്കളെത്താനും കാരണമാകും. ചായയുടെ അവശിഷ്ടങ്ങളില്‍ നിന്ന് എന്ത് അണുക്കള്‍ പടരാനാണ് എന്ന് ചിന്തിക്കരുത്. ഭക്ഷണ-പാനീയങ്ങള്‍ ഏതായാലും അതിന്‍റെ അവശിഷ്ടങ്ങള്‍ ഇരുന്നുകഴിഞ്ഞാല്‍ അവിടം പിന്നെ രോഗാണുക്കളുടെ കേന്ദ്രം തന്നെയാണ്. 

അതിനാല്‍ ഇലക്ട്രിക് കെറ്റിലുപയോഗിക്കുന്നവര്‍ അത് പതിവായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിന് സഹായകമായ ഏതാനും ടിപ്സ് കൂടി പങ്കുവയ്ക്കാം. രോഗാണുക്കളെ മുഴുവനായി തരത്തുന്നതിന് ഈ ക്ലീനിംഗ് രീതികള്‍ നിങ്ങളെ സഹായിക്കാം. 

ഒന്ന്...

കെറ്റിലിനകത്ത് വെള്ളവും വൈറ്റ് വിനിഗറും സമാസമം എടുത്ത് നിറയ്ക്കുക. ഇതൊന്ന് തിളപ്പിച്ച ശേഷം കെറ്റില്‍ ഓഫ് ചെയ്യാം. ഇനിയിത് ഒരു മണിക്കൂറോളം അങ്ങനെ വച്ച ശേഷം കെറ്റിലൊഴിവാക്കി വൃത്തിയാക്കി വയ്ക്കാം. 

രണ്ട്...

വെള്ളവും വിനിഗറുമെന്ന പോലെ വെള്ളവും ബേക്കിംഗ് സോഡയും ചേര്‍ത്ത മിശ്രിതവും കെറ്റില്‍ വൃത്തിയാക്കാനുപയോഗിക്കാം. വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് ഇത് തിളപ്പിച്ച ശേഷം മുപ്പത് മിനുറ്റ് വയ്ക്കാം. ശേഷം കെറ്റില്‍ വെള്ളത്തില്‍ കഴുകിയെടുക്കാം. 

മൂന്ന്...

വെള്ളത്തില്‍ ചെറുനാരങ്ങ കഷ്ണങ്ങളായി മുറിച്ചത് വച്ച് തിളപ്പിച്ച ശേഷവും കെറ്റില്‍ വൃത്തിയാക്കാം. ഒരു ചെറുനാരങ്ങ കഷ്ണങ്ങളാക്കിയത് വെള്ളം നിറച്ച് കെറ്റിലിലാക്കി തിളപ്പിച്ച ശേഷം ഒരു മണിക്കൂര്‍ വയ്ക്കാം. ഇനിയിത് നന്നായി കഴുകിയെടുക്കാം. 

നാല്...

ചിലര്‍ ഇലക്ട്രിക് കെറ്റില്‍ പതിവായി വെറുതെ വെള്ളത്തില്‍ കഴുകിവയ്ക്കുക മാത്രമാണ് ചെയ്യുക. ഇത് അണുക്കള്‍ വരാൻ കാരണമാകും. അതിനാല്‍ കെറ്റില്‍ ഉരച്ചുതന്നെ കഴുകുക. സോഫ്റ്റ് ആയ ബ്രഷ് കൊണ്ട് വേണം അകം ഉരയ്ക്കാൻ. ശേഷം വെള്ളം കൊണ്ട് കഴുകിയെടുക്കാം. 

അഞ്ച്...

പതിവായി കെറ്റിലുപയോഗിക്കുന്നുണ്ടെങ്കില്‍ ദിവസത്തിലൊരിക്കലെങ്കിലും ഡിഷ് വാഷ് ഉപയോഗിച്ച് കെറ്റില്‍ കഴുകിയെടുക്കണം. ഇതും അണുക്കള്‍ അടിയുന്നത് ഒഴിവാക്കാൻ സഹായിക്കും. 

Also Read:- 'ഇദ്ദേഹം പാചകക്കാരനല്ല, കലാകാരനാണ്'; വഴിയോരക്കച്ചവടക്കാരന്‍റെ വീഡിയോ കണ്ടവര്‍ പറയുന്നു...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം