മുടിയിൽ എണ്ണ തേയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Mar 24, 2023, 08:14 PM IST
 മുടിയിൽ എണ്ണ തേയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

എണ്ണമയമുള്ള മുടിയും തലയോട്ടിയുമാണ് നിങ്ങളുടേതെങ്കിൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഇത് തലയോട്ടിയിലെ സുഷിരങ്ങൾ അടയ്ക്കുകയും തലയോട്ടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതിനും കാരണമാകും.  

 

കുട്ടികളും മുതിർന്നവരും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് താരൻ. താരൻ കാരണം ധാരാളം ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. തലയോട്ടിയിലെ അണുബാധ, അമിതമായ ഷാംപൂ ഉപയോഗം, നിർജ്ജീവ കോശങ്ങളുടെ നിർമ്മാണം, മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളർച്ച,ഹെയർ സ്‌പ്രേകൾ എന്നിവയെല്ലാം താരൻ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്.  

എണ്ണ പുരട്ടുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുമോ? ഇതിനെ കുറിച്ച് ഡെർമറ്റോളജിസ്റ്റ് ജയ്ശ്രീ ശരദ് പറയുന്നത്, എണ്ണ പുരട്ടുന്നത് താരൻ പ്രശ്നം ഉയർത്തുമെന്നും ജയ്ശ്രീ ശരദ് പറഞ്ഞു. ‌മുടിയിലെ അമിതമായ എണ്ണ, തലയോട്ടിയിൽ മലസീസിയ എന്ന യീസ്റ്റ് പോഷിപ്പിക്കുന്നു. ഇത് യീസ്റ്റിന്റെ അമിതവളർച്ചയിലേക്ക് നയിക്കുന്നതിനെ തുടർന്ന് കൂടുതൽ താരനിലേക്ക് നയിക്കുന്നു.

മുടിയിൽ എണ്ണ തേയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

ഒന്ന്...

എണ്ണമയമുള്ള മുടിയും തലയോട്ടിയുമാണ് നിങ്ങളുടേതെങ്കിൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക. കാരണം ഇത് തലയോട്ടിയിലെ സുഷിരങ്ങൾ അടയ്ക്കുകയും തലയോട്ടിയിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതിനും കാരണമാകും.

രണ്ട്...

എണ്ണ തേച്ചതിന് ശേഷം മുടി ചീകുന്നത് മുടി പൊട്ടാൻ ഇടയാക്കും. എണ്ണ തേക്കുന്നതിന് മുൻപായി മുടി ചീകുക. അതുപോലെ തന്നെ നനഞ്ഞ മുടി ചീകുന്നത് പരമാവധി ഒഴിവാക്കുക. 

മൂന്ന്...

മറ്റൊന്ന് എണ്ണ പുരട്ടിയ ശേഷം മുടി മുറുക്കി കെട്ടുന്നത് മുടി കൊഴിച്ചിലിനും പൊട്ടലിനും ഇടയാക്കുകയും ചെയ്യുന്നു.

നാല്...

രാത്രിയിൽ മുടിയിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുക. ഇത് തലയോട്ടിയിലെ സൂക്ഷ്മ സുഷിരങ്ങൾ അടയുകയും പൊടിയും അഴുക്കും തലയോട്ടിയിലേക്ക് ‌അടിഞ്ഞ് കൂടുന്നതിനും കാരണമാകും.

മുഖത്തെ കറുത്ത പാടുകളെ എളുപ്പം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ