Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാടുകളെ എളുപ്പം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

എല്ലാത്തരം ചര്‍മ്മത്തിലും മുഖക്കുരുവിന്‍റെ കറുത്തപാടുകള്‍ കാണാം. മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ ചിലരില്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്. 

face packs to get rid of black spots azn
Author
First Published Mar 24, 2023, 7:29 PM IST

മുഖത്തെ കറുത്ത പാടുകളാണ് ചിലരെ  അലട്ടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പാടുകള്‍ മുഖത്ത് വരാം. എല്ലാത്തരം ചര്‍മ്മത്തിലും മുഖക്കുരുവിന്‍റെ കറുത്തപാടുകള്‍ കാണാം. മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ ചിലരില്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്. 

ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം.  15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

ഒരു ടീസ്പൂൺ കടലമാവും  തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്താല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറുകയും  മുഖകാന്തി വർധിക്കുകയും ചെയ്യും.  

മൂന്ന്...

അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. 

നാല്... 

തക്കാളി നീരും അര ടീസ്പൂൺ തേനും ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

അഞ്ച്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

ആറ്...

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇതും മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കുന്ന കാര്യമാണ്. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില ശീലങ്ങള്‍...

Follow Us:
Download App:
  • android
  • ios