അസിഡിറ്റി അലട്ടുന്നുണ്ടോ? എങ്കിൽ ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ

Web Desk   | Asianet News
Published : Aug 20, 2020, 02:57 PM ISTUpdated : Aug 20, 2020, 03:37 PM IST
അസിഡിറ്റി അലട്ടുന്നുണ്ടോ? എങ്കിൽ ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കൂ

Synopsis

ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകത്തിന് അമിതവണ്ണത്തെ തടയാനാവും. ഇത് ദഹനത്തിനും നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാം.

രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു.

ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകത്തിന് അമിതവണ്ണത്തെ തടയാനാവും. ഇത് ദഹനത്തിനും നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാം. ജീരകം ദഹനരസങ്ങളെ ഉത്തേജിപ്പിക്കാനും അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ വയറുവേദനയെ തടയാനും സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണെന്നാണ് ആയുർവേദം അഭിപ്രായപ്പെടുന്നത്.

ജീരകം സാധാരണയായി ദഹന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ' ജീരക വെള്ളം അസിഡിറ്റി, ശരീരവണ്ണം എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു, ഇത് വേദനസംഹാരിയായി പ്രവർത്തിക്കുന്നു, മാത്രമല്ല വയറുവേദനയും ഭേദമാക്കുന്നതിന് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും...' - ആയുർവേദ വിദഗ്ധൻ ഡോ.അശുതോഷ്  ​ഗൗതം പറയുന്നു. 

ദിവസേന ജീരക വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. വിളര്‍ച്ചയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ജീരക വെള്ളം. ഇത് ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

കൊവിഡ് കാലത്തെ ഓണം; പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ


 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ