'കൊറോണക്കാലം' ആയത് കൊണ്ട് തന്നെ ഇത്തവണ ഓണം കാര്യമായി ആഘോഷിക്കാനാവില്ല. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചൊരു ഓണമാണ് ഇത്തവത്തേത്. ഈ കൊവിഡ് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

ഒന്ന്...

ഈ കൊവിഡ‍് ഓണക്കാലത്ത് വസ്ത്രങ്ങൾ വാങ്ങാൻ ടെക്സ്റ്റൈല്‍സുകളിൽ പോകുന്നതിന് മുമ്പ് വീട്ടിലുള്ള ആർക്കൊക്കെ എന്തൊക്കെ വസ്ത്രങ്ങൾ വാങ്ങണമെന്ന് ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഈ കൊവി‍ഡ് കാലത്ത് കുടുംബവുമൊത്ത് കടകളിൽ പോകാതെ മറിച്ച് വസ്ത്രം തിരഞ്ഞെടുക്കാൻ അറിയാവുന്ന പരമാവധി ഒന്നോ രണ്ടോ പേർ മാത്രം പോവുക. 

രണ്ട്...

ടെക്സ്റ്റൈല്‍സുകളിൽ പോകുന്നതിന് മുമ്പ് വീട്ടിലെ ആർക്കൊക്കെ വസ്ത്രങ്ങൾ വേണം, ഏത് നിറം എടുക്കണം, അളവിന്റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ കടകളിൽ പോകുന്നവർ വീട്ടിലെ അം​ഗങ്ങളുടെ സാമ്പിൾ വാസ്ത്രങ്ങൾ കയ്യിൽ കരുതുക. 

മൂന്ന്...

ടെക്സ്റ്റൈല്‍സുകളിൽ പോയാൽ തന്നെ ട്രെയൽ റൂമുകൾ ഒരു കാരണവശാലും ഉപയോ​ഗിക്കരുത്. മാത്രമല്ല, ലിഫ്റ്റും പരമാവധി ഉപയോ​ഗിക്കാതിരിക്കുക. കോണിപ്പടികൾ കയറുമ്പോൾ കെെ പിടികൾ തൊടാതിരിക്കുക. മാസ്ക് ധരിക്കാനും കെെ ഇടയ്ക്കിടെ സാനിറ്റെെസർ ഉപയോ​ഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.

നാല്...

വസ്ത്രങ്ങൾ എടുത്ത് തരുന്നവരോട് ഒന്നര മീറ്റർ അകലം പാലിച്ച് മാത്രമേ നിൽക്കാൻ പാടുള്ളൂ. മാത്രമല്ല ഈ സമയത്ത് പരമാവധി കാർഡ് ഉപയോ​ഗിക്കുകയോ അല്ലെങ്കിൽ ഓൺലെെൻ പേയ്മെന്റ് ചെയ്യുന്നതോ ആണ് കൂടുതൽ  നല്ലത്. നോട്ടുകൾ കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി കുറയ്ക്കുക.

അഞ്ച്...

ഈ കൊവിഡ‍് കാലത്ത് നിങ്ങളുടെ വീടിന് സമീപത്തുള്ള ഏതെങ്കിലും ടെക്സ്റ്റൈല്‍സിൽ പോയി മാത്രം വസ്ത്രങ്ങൾ എടുക്കുക.അത് പോലെ തന്നെ ഓട്ടോറിക്ഷ, ടാക്‌സി എന്നിവയിൽ പോകാതെ നിങ്ങളുടെ സ്വന്തം വാഹനത്തിൽ മാത്രം പോവുക.

 

 

മാസ്ക് ധരിച്ചില്ലെങ്കില്‍ 'വെടി' വയ്ക്കും; വൈറലായി വീഡിയോ