
യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ പലരേയും ബാധിക്കുന്ന പ്രശ്നമാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കാണപ്പെടുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം.
വൃക്കകൾ, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങി ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയ അണുബാധയാണ് മൂത്രനാളി അണുബാധ (UTI). എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന, പെൽവിക് ഭാഗത്ത് വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
സ്ത്രീകൾക്ക് യുടിഐ വികസിപ്പിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ 30 മടങ്ങ് കൂടുതലാണെന്ന്
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ധാരാളം വെള്ളം കുടിക്കുന്നതും ശരിയായ ശുചിത്വം പാലിക്കുന്നതും അണുബാധ തടയാൻ സഹായിക്കും.
യുടിഐയുടെ മൊത്തത്തിലുള്ള വ്യാപനം 33.54 ശതമാനമാണെന്നും അതിൽ 66.78 ശതമാനം സ്ത്രീകളിലും 33.22 ശതമാനം പുരുഷന്മാരുമാരിലുമാണ് ഇന്ത്യൻ ജേണൽ ഓഫ് മൈക്രോബയോളജി റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
യുടിഐ അകറ്റാൻ കഞ്ഞി വെള്ളം നല്ലതോ?
കഞ്ഞി വെള്ളം യുടിഐ ചികിത്സയ്ക്കായി വളരെക്കാലമായി ഉപയോഗിക്കുന്നു. ഈ പാനീയത്തിന്റെ ഗുണങ്ങളിൽ അണുബാധ സുഖപ്പെടുത്തുക മാത്രമല്ല, അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. മൂത്രനാളിയിലെ വീക്കം, വേദന എന്നിവ കുറയ്ക്കുന്നതിന് കഞ്ഞി വെള്ളം സഹായിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാനും യുടിഐ സമയത്ത് വേദന ഒഴിവാക്കാനും ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ സഹായിക്കുന്നു. കഞ്ഞി വെള്ളം പതിവായി കഴിക്കുന്നത് മൂത്രത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും മൂത്രവ്യവസ്ഥയിൽ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുകയും ചെയ്യുന്നു. ദിവസവും രാവിലെ 50 മില്ലി കഞ്ഞി വെള്ളം കുടിക്കുന്നത് നല്ലതാണ്. ചുവന്ന അരിയാണ് ഏറ്റവും ഗുണം ചെയ്യുന്നത്.
പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ? വിദഗ്ധർ പറയുന്നത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam