നിങ്ങളുടേത് വരണ്ട ചര്‍മ്മമാണോ? മൂന്ന് ചേരുവകൾ കൊണ്ടുള്ള ഈ ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

Published : Dec 21, 2023, 04:45 PM IST
നിങ്ങളുടേത് വരണ്ട ചര്‍മ്മമാണോ? മൂന്ന് ചേരുവകൾ കൊണ്ടുള്ള ഈ ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

Synopsis

തണുത്ത കാലാവസ്ഥ, ചില സോപ്പിന്റെ ഉപയോ​ഗം, സൂര്യാഘാതം, കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നിവയെല്ലാം ചർമ്മത്തെ വരണ്ടതാക്കുന്നു.   

ജീവിതശൈലി, ചുറ്റുപാടുകൾ, വാർദ്ധക്യം, മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം ചർമ്മപ്രശ്നങ്ങളുണ്ടാക്കുന്നതിന് വലിയ പങ്കാണ് വഹിക്കുന്നത്. വരണ്ട ചർമ്മവും മുഖക്കുരുവുമാണ് കൂടുതൽ പേരിലും കണ്ട് വരുന്ന ചർമ്മപ്രശ്നങ്ങൾ. തണുത്ത കാലാവസ്ഥ, ചില സോപ്പിന്റെ ഉപയോ​ഗം, സൂര്യാഘാതം, കുളിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നിവയെല്ലാം ചർമ്മത്തെ വരണ്ടതാക്കുന്നു. 

മുഖക്കുരു എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു സാധാരണ ചർമ്മ രോഗമാണ്. ഹോർമോൺ വ്യതിയാനങ്ങൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകുമ്പോൾ ആർത്തവം, ഗർഭധാരണം, ആർത്തവവിരാമം എന്നിവ മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നതിന് കാരണമാകുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. വിചിത്ര ശർമ്മ പറയുന്നു. മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയാണ് മറ്റ് ചിലരിൽ കണ്ട് വരുന്ന ചർമ്മപ്രശ്നങ്ങൾ. 

സ്ത്രീകളിൽ സ്ട്രെച്ച് മാർക്കുകൾ സാധാരണമാണ്. പ്രത്യേകിച്ച് ഗർഭകാലത്തും അല്ലെങ്കിൽ വേഗത്തിലുള്ള ശരീരഭാരം കുറയുമ്പോഴും. ചർമ്മത്തിൽ പിങ്ക് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള വരകൾ  പ്രത്യക്ഷപ്പെടാം. അടിവയർ, സ്തനങ്ങൾ, തുടകൾ എന്നിവിടങ്ങളിലാണ് സ്ട്രെച്ച് മാർക്കുകൾ കൂടുതലായി കാണുന്നത്.

വരണ്ട ചർമ്മക്കാർക്ക് ഉപയോ​ഗിക്കുന്ന ഫേസ് പാക്ക് പരിചയപ്പെടാം...

വേണ്ട ചേരുവകൾ...

അവാക്കാഡോ പേസ്റ്റ്     2  ടീസ്പൂൺ
തേൻ                                   1  ടേബിൾസ്പൂൺ
തൈര്                                1  ടീസ്പൂൺ

മുകളിൽ പറഞ്ഞിരിക്കുന്ന മൂന്ന് ചേരുവകളും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മുതൽ 20 മിനിറ്റ് നേരം മുഖത്തിട്ടേക്കുക. ഉണങ്ങികഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അവാക്കാഡോ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്.

ചർമ്മത്തെ സംരക്ഷിക്കാൻ അവാക്കാഡോ സഹായകമാണ്. തൈര് ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ് നൽകുന്നു. തൈരിൽ ലാക്റ്റിക് ആസിഡ് എന്നറിയപ്പെടുന്ന AHA അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പുറംതള്ളാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകമാണ്.

ഓർമ്മശക്തി കൂട്ടാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ