
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അമിതഭാരം എളുപ്പം കുറയ്ക്കാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.
ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പതിവായി കഴിക്കുമ്പോൾ ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. മാത്രമല്ല, പ്രോട്ടീൻ പേശികളെ സംരക്ഷിക്കാൻ സഹായിക്കുന്നു.
പ്രോട്ടീൻ നിറഞ്ഞ ഭക്ഷണക്രമം സജീവവും ഉന്മേഷദായകവുമാക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു.
വയറിലെ കൊഴുപ്പ് ഒഴിവാക്കാനും അധിക കിലോ കുറയ്ക്കാനും ശരീരത്തിന് നല്ല അളവിൽ പ്രോട്ടീൻ നൽകുന്ന ഒരു രുചികരമായ ആരോഗ്യകരമായ പാനീയാണ് ഇനി പരിചയപ്പെടാൻ പോകുന്നത്.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ചേരുവകളുടെ ഒരു മികച്ച മിശ്രിതമാണ് ആപ്പിൾ ഓട്‌സ് ചിയ സീഡ്‌സ് സ്മൂത്തി. പെക്റ്റിൻ നാരുകളാൽ സമ്പുഷ്ടമായതും സ്മൂത്തിക്ക് സ്വാഭാവിക മധുരം നൽകുന്നതുമായ കുറഞ്ഞ കലോറി പഴമാണ് ആപ്പിൾ.
ചിയ വിത്തുകൾ വയറിലെ കൊഴുപ്പ് എന്നറിയപ്പെടുന്ന വിസറൽ അഡിപ്പോസ് ടിഷ്യൂകളെ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചിയ സീഡ് സാലഡുകളിലോ അല്ലെങ്കിൽ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ ഓട്‌സ് ഒരു പ്രധാന ഘടകമാണ്. അവയിൽ പ്രോട്ടീൻ, ലയിക്കുന്ന നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ്. ചിയ വിത്തുകൾ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾക്കൊപ്പം ധാരാളം നാരുകളും പ്രോട്ടീനുകളും നൽകുന്നു. ആപ്പിൾ, ഓട്‌സ്, ചിയ സീഡ് എന്നിവ തെെരുമായി യോജിപ്പിച്ച ശേഷം അൽപം തെെരും ചേർത്ത് കഴിക്കുക.
ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം