cholesterol: ഈ പഴം ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും

By Web TeamFirst Published Nov 24, 2021, 8:37 PM IST
Highlights

മുന്തിരി കുടൽ ബാക്ടീരിയകളിൽ ഗുണം ചെയ്യുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. കാരണം ആരോഗ്യമുള്ള കുടൽ നല്ല ആരോഗ്യത്തിന് നിർണായകമാണെന്നും ഡോ. ഷാവോപിംഗ് ലി പറഞ്ഞു.
 

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ് മുന്തിരി (grapes). ധാരാളം പോഷക​ഗുണങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു.

കാറ്റെച്ചിൻസ്, ആന്തോസയാനിൻ, കെംഫെറോൾ, സ്റ്റിൽബെൻസ്, എലാജിക് ആസിഡ്, ഹൈഡ്രോക്‌സിസിനമേറ്റുകൾ തുടങ്ങിയ വിവിധ ഫൈറ്റോകെമിക്കലുകൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, നാരുകളുടെ നല്ല ഉറവിടം കൂടിയാണ്. മുന്തിരി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ (bad cholesterol) അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം.

മുന്തിരി കഴിക്കുന്നത് ശരീരത്തിലെ ഗട്ട് ബാക്ടീരിയയെ ഗണ്യമായി വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും പിത്തരസം ആസിഡുകൾ കുറയ്ക്കുകയും ചെയ്യുന്നതായി ​ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകൻ ഡോ. ഷാവോപിംഗ് ലി പറഞ്ഞു. 

ന്യൂട്രിയന്റ്‌സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. മുന്തിരി കഴിക്കുന്നത് അഡിപ്പോസിറ്റി കുറയ്ക്കുന്നു. ഇത് കുടൽ മൈക്രോബയോമിലെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുന്തിരി കുടൽ ബാക്ടീരിയകളിൽ ഗുണം ചെയ്യുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി. കാരണം ആരോഗ്യമുള്ള കുടൽ നല്ല ആരോഗ്യത്തിന് നിർണായകമാണെന്നും ഡോ. ഷാവോപിംഗ് ലി പറഞ്ഞു.

ഗര്‍ഭിണികള്‍ ചെറിയ അളവില്‍ കോഫി കുടിക്കുന്നത് ആരോഗ്യകരമെന്ന് പുതിയ പഠനം

 

click me!