ഈ പാനീയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

Published : Dec 12, 2023, 05:12 PM ISTUpdated : Dec 12, 2023, 05:57 PM IST
ഈ പാനീയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

Synopsis

കറുവപ്പട്ട ചേർത്ത​ ഗ്രീൻ ടീ ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ​ഗ്രീൻ ടീ.  കറുവപ്പട്ട ചേർത്ത ​ഗ്രീൻ ടീ പ്രമേ​ഹമുള്ളവർക്ക് ​ഗുണം ചെയ്യും. 

പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഭക്ഷണങ്ങളാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്.
അധിക കലോറി ഇല്ലാത്ത സ്മൂത്തികൾ അല്ലെങ്കിൽ ഹെർബൽ ചായകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (എ‌ഡി‌എ) വ്യക്തമാക്കുന്നത്. 

കറുവപ്പട്ട ചേർത്ത​ ഗ്രീൻ ടീ ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ​ഗ്രീൻ ടീ.  കറുവപ്പട്ട ചേർത്ത ​ഗ്രീൻ ടീ പ്രമേ​ഹമുള്ളവർക്ക് ​ഗുണം ചെയ്യും. ഒരു കപ്പ് ഗ്രീൻ ടീയിലേക്ക് അൽപം കറുവപ്പട്ട പൊടിയോ അല്ലെങ്കിൽ കഷ്ണമോ ചേർത്ത് തിളപ്പിക്കുക. ശേഷം അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പിന്തുണയ്ക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ദിവസവും ഗ്രീൻ ടീ കുടിക്കുന്ന ആളുകൾക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 33 ശതമാനം കുറവാണെന്ന് ഡയബറ്റിസ് ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഗ്രീൻ ടീയിൽ പോളിഫെനോൾസ് എന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. ഇത് പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഭക്ഷണത്തിൽ കറുവപ്പട്ട ചേർക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവപ്പട്ട എങ്ങനെ സഹായിക്കുന്നുവെന്ന് ഒന്നിലധികം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ടൈപ്പ് II പ്രമേഹവും പ്രീ-ഡയബറ്റിസും ഉള്ളവരിൽ നടത്തിയ ഒന്നിലധികം പഠനങ്ങളിൽ, കറുവപ്പട്ട ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. 

കൊവിഡ് 19 വൈറസ് ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന് പഠനം

 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം