രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ ചായ ശീലമാക്കാം

Published : Jan 11, 2024, 09:06 AM IST
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ ചായ ശീലമാക്കാം

Synopsis

പേരക്കയില കൊണ്ടുള്ള ചായ കുടിക്കുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇലകളിൽ ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, പോളിഫെനോൾസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കും.   

പേരയ്ക്കയെ അത്ര നിസാരമായി കാണേണ്ട. പേരയ്ക്കക്ക് മാത്രമല്ല, പേരയിലക്കുമുണ്ട് ഗുണങ്ങൾ. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. നമ്മൾ പലപ്പോഴും ഈ ഫലത്തെ അവഗണിക്കാറാണ് പതിവ്. ഉയർന്ന തോതിൽ വിറ്റാമിന് സി, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് സത്തും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക.

പേരക്കയില കൊണ്ടുള്ള ചായ കുടിക്കുന്നത് ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇലകളിൽ ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, പോളിഫെനോൾസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കും. 

കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില എൻസൈമുകളെ തടയുന്നതിലൂടെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് ഫുഡ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 
പേരയ്ക്കയില കൊണ്ടുള്ള ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് 
ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  

കാർബോഹൈഡ്രേറ്റുകൾ പഞ്ചസാരയായി മാറുന്നത് തടയുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ പേരയ്ക്കയില സഹായിക്കും. പേരയില ചായയ്ക്ക് വയറിളക്കം തടയുകയും ദഹനത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്.

പേരയ്ക്കയിലെ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും സഹായിക്കും. പേരയ്ക്ക ചായയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകമാണ് ഇത്. പേരയ്ക്കയില ചായ തയ്യാറാക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പേരക്ക ഇലകൾ                  5 എണ്ണം
വെള്ളം                                1 ½ കപ്പ് 
ശർക്കര                                ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം പേരയിലയിട്ട് വെള്ളം തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ മധുരത്തിനായി ശർക്കര ചേർക്കുക. 

കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

 

 


 

PREV
Read more Articles on
click me!

Recommended Stories

ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍