
നമ്മുടെ ശരീരത്തിന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് കാത്സ്യം. ഞരമ്പുകളുടെ ശരിയായ പ്രവര്‍ത്തനത്തിനും മസിലുകളുടെ പ്രവര്‍ത്തനത്തിനും കാല്‍സ്യം കൂടിയേ തീരൂ. പ്രായമായവർക്ക് എല്ലുകളുടെ ബലം നിലനിർത്താൻ കാൽസ്യം സഹായിക്കുന്നു. കാൽസ്യം കുറഞ്ഞാൽ എല്ലുകളുടെ സാന്ദ്രത കുറയുകയും പെട്ടെന്ന് ഒടിയുകയും ചെയ്യും.
ആർത്തവം നിലച്ച സ്ത്രീകൾക്ക് കൂടുതൽ അളവിൽ കാൽസ്യം ദിവസേന ആവശ്യമാണ്. കാരണം അവരുടെ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറവാണ്. എല്ലുകളിൽ കാൽസ്യം സൂക്ഷിക്കുന്നതിൽ ഈസ്ട്രജൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കാൽസ്യം രക്തസമ്മർദ്ദം കുറയ്ക്കുകയും മോശം കൊളസ്ട്രോൾ തടയുകയും ചെയ്യുമെന്ന് 'യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ ' വ്യക്തമാക്കുന്നു. എല്ലുകളുടെ ബലത്തിന് കഴിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
ചിയ വിത്തുകൾ (ചിയ സീഡ്‌സ്)...
ധാതുക്കളും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാല്‍സ്യവും ധാരാളമുള്ള ചിയ സീഡ്‌സ് ‘സൂപ്പര്‍ ഫുഡ്’ എന്നാണ് അറിയപ്പെടുന്നത്. ഫോസ്ഫറസും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള സീഡ്‌സ് മസിലുകളെ അയവുളളതാക്കുകയും ദഹനപ്രക്രിയയെ ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു. ചിയ സീഡിലുളള കാര്‍ബണുകളും കോശത്തിലെ രാസപ്രക്രിയകളെ നിയന്ത്രിക്കുന്ന പദാര്‍ത്ഥങ്ങളും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല, ചിയ സീഡ്‌സ് കഴിക്കുന്നത് അമിതവിശപ്പ് ഒഴിവാക്കുകയും ചെയ്യുന്നു.
ബദാം...
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ബദാം കാല്‍സ്യത്തിന്റയും പ്രോട്ടീന്റയും കലവറയാണ്. ബുദ്ധി ശക്തിക്കും ഓര്‍മ്മ ശക്തിക്കും, ഉന്മേഷത്തിനും ദിവസം രാവിലെ അഞ്ചോ ആറോ ബദാം കഴിക്കുന്നത് വളരെ നല്ലതാണ്.
പാല്‍...
കാല്‍സ്യത്തെ കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ആദ്യം നമുക്ക് ഓർമ്മ വരുന്നത് പാലാണ്. പാല്‍ കുടിക്കുന്നത് വഴി അതിലുള്ള കാല്‍സ്യത്തെ നമ്മുടെ ശരീരം പെട്ടന്ന് ആഗിരണം ചെയ്യുന്നു. എല്ലുകളുടെ വളര്‍ച്ചക്കും കരുത്തിനും മുതിര്‍ന്നവരിലും, കുട്ടികളിലും പാല്‍ ഒരു പോലെ പ്രാധാന്യം അര്‍ഹിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാം; ദിവസവും നെല്ലിക്ക കഴിക്കുന്നത് ശീലമാക്കൂ, അറിയാം മറ്റ് ഗുണങ്ങൾ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam