നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുകയും ചെയ്യുന്നു. കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.

നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിലുള്ളത്. ജീവകം ബി, ഇരുമ്പ്, കാത്സ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നുണ്ട്.

ഒന്ന്...

നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുകയും ചെയ്യുന്നു. കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.

രണ്ട്...

ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു. നെല്ലിക്ക ഉപാപചയ പ്രവര്‍ത്തനത്തെ വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ആരോഗ്യകരമായ ബിഎംഐ നേടാന്‍ നെല്ലിക്ക നിങ്ങളെ സഹായിക്കും. 

മൂന്ന്...

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന ഒന്നാണ് ശ്വസനവ്യവസ്ഥയെന്ന് നമുക്കറിയാം. അതിനാല്‍ ശ്വാസകോശം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് നെല്ലിക്ക മോചനം നല്‍കുന്നു. 

നാല്...

നെല്ലിക്കയിലെ 'കരോട്ടിന്‍' കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നെല്ലിക്കയുടെ ദൈനംദിന ഉപഭോഗം മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

അഞ്ച്...

നെല്ലിക്കയില്‍ 'ക്രോമിയം' (chromium) അടങ്ങിയിട്ടുണ്ട്. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുന്നതിനും അതുവഴി പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഈ ഘടകം സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് പൈനാപ്പിൾ കഴിക്കാമോ?...