വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന മൂന്ന് പാനീയങ്ങൾ

Published : Apr 27, 2023, 10:23 PM IST
വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ സഹായിക്കുന്ന മൂന്ന് പാനീയങ്ങൾ

Synopsis

അനാരോഗ്യകരമായ ജീവിതശൈലിയുടെയും ഭക്ഷണ ശീലങ്ങളുടെയും ഫലമായി ഇന്ന് വലിയൊരു ശതമാനം ആളുകളും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നു. തൽഫലമായി, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വളരെ കുറവായാൽ എല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാം. 

ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി.  വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം കൂടാതെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്. 

വിറ്റാമിൻ ഡി പല രോഗങ്ങൾക്കും പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇന്നത്തെ പോഷകാഹാരത്തിലും ആരോഗ്യ ലോകത്തിലും ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് വിറ്റാമിൻ ഡിയുടെ കുറവ്. 

അനാരോഗ്യകരമായ ജീവിതശൈലിയുടെയും ഭക്ഷണ ശീലങ്ങളുടെയും ഫലമായി ഇന്ന് വലിയൊരു ശതമാനം ആളുകളും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നു. തൽഫലമായി, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് വളരെ കുറവായാൽ എല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാം. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മൂന്ന് പാനീങ്ങൾ...

ഓറഞ്ച് ജ്യൂസ്...

ഓറഞ്ച് ജ്യൂസിൽ ആരോഗ്യം വർദ്ധിപ്പിക്കുന്ന ധാരാളം പോഷകങ്ങളുണ്ട്. വിറ്റാമിൻ ഡി അതിലൊന്നാണ്. എപ്പോഴും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഫ്രഷ് ഓറഞ്ച് ജ്യൂസ് കഴിക്കുക. ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ ഡി ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ആരോഗ്യകരമായ ചർമ്മത്തെ പിന്തുണയ്ക്കുകയും രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.

പശുവിൻ പാൽ...

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടം എന്നതിന് പുറമേ, എല്ലുകളെ ശക്തിപ്പെടുത്തുന്ന കാൽസ്യവും പശുവിൻ പാലിൽ കൂടുതലാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് പശുവിൻ പാൽ. പശുവിൻ പാൽ സ്വാഭാവികമായും വിറ്റാമിൻ ഡി ഉൾപ്പെടെ വിവിധ പോഷകങ്ങളുടെ നല്ല ഉറവിടമാണ്.

മോര്...

തൈര്, മോര് എന്നിവ വിറ്റാമിൻ ഡിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ശരീരത്തിലെ വിറ്റാമിൻ കുറവ് ലസ്സി അല്ലെങ്കിൽ മോര് കഴിക്കുന്നതിലൂടെ പരിഹരിക്കുന്നു. ചൂടുള്ള കാലാവസ്ഥയിൽ, തൈര് ശരീരത്തെ തണുപ്പിക്കുന്നു, ഇത് നിരവധി അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. കാൽസ്യം ആഗിരണം ചെയ്യുന്നതിൽ ശരീരത്തെ സഹായിക്കുക എന്നതാണ് വിറ്റാമിൻ ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്.

ക്രാന്‍ബെറിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

 

PREV
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും