ഇങ്ങനെ വണ്ണം വയ്ക്കുന്നത് തടയാം; ചെയ്യാം ഈ മൂന്ന് എക്‌സര്‍സൈസുകള്‍...

By Web TeamFirst Published Jan 7, 2020, 7:35 PM IST
Highlights

ആകെ ശരീരം തടിക്കുന്നതിനെക്കാള്‍ പലര്‍ക്കും മനപ്രയാസമുണ്ടാക്കുന്നത് അവിടവിടെയായി കൊഴുപ്പ് കുമിഞ്ഞുകൂടിയുണ്ടാകുന്ന വണ്ണമാണ്. കൈമുട്ടിന് മുകളിലായി കക്ഷത്തിനോടടുത്ത് മാംസം തൂങ്ങുന്നത് ഇത്തരത്തില്‍ മിക്കവര്‍ക്കും ആത്മവിശ്വാസ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്

ശരീരവണ്ണം ഒരു പരിധിയിലധികം കൂടുന്നത് മിക്കവര്‍ക്കും കാഴ്ചയ്ക്ക് മോശമായി തോന്നാറുണ്ട്. മറ്റുള്ളവരുടെ കാഴ്ചയെക്കാളധികം സ്വയം തോന്നുന്ന മതിപ്പില്ലായ്മയും ആത്മവിശ്വാസക്കുറവുമാണ് ഇതില്‍ ഏറ്റവും പ്രധാനം.

ആകെ ശരീരം തടിക്കുന്നതിനെക്കാള്‍ പലര്‍ക്കും മനപ്രയാസമുണ്ടാക്കുന്നത് അവിടവിടെയായി കൊഴുപ്പ് കുമിഞ്ഞുകൂടിയുണ്ടാകുന്ന വണ്ണമാണ്. കൈമുട്ടിന് മുകളിലായി കക്ഷത്തിനോടടുത്ത് മാംസം തൂങ്ങുന്നത് ഇത്തരത്തില്‍ മിക്കവര്‍ക്കും ആത്മവിശ്വാസ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

ഇതിന് സാധാരണഗതിയില്‍ വണ്ണം കുറയ്ക്കുന്നതിനായി ചെയ്യുന്ന എക്‌സര്‍സൈസുകള്‍ തന്നെ മതിയാകും. എങ്കിലും പ്രത്യേകമായി ഫോക്കസ് ചെയ്ത് അവിടത്തെ വണ്ണം കുറയ്ക്കണമെങ്കില്‍ ചില എക്‌സര്‍സൈസുകള്‍ തെരഞ്ഞെടുത്ത് തന്നെ ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള മൂന്ന് വ്യായാമമുറകളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

വിവിധ പേശികള്‍ക്ക് ഒരുപോലെ ഗുണകരമാകുന്ന ഒരു എക്‌സര്‍സൈസ് ആണ് പുഷ് അപ്പ്. കൈകള്‍, നെഞ്ച്, തോള് എന്നിവയ്‌ക്കൊക്കെ പ്രത്യേകം ഗുണകരമാകുന്ന ഒന്ന് എന്ന് പറയാം.

 

 

അതിനാല്‍ കയ്യില്‍ അമിതമായി കൊഴുപ്പ് അടിയുന്നവര്‍ക്ക് ഇതൊഴിവാക്കാന്‍ ചെയ്യാവുന്ന എക്‌സര്‍സൈസ് ആണ് പുഷ് അപ്പ്. 10 പുഷ് അപ്പുകള്‍ വീതമുള്ള മൂന്ന് സെറ്റില്‍ തുടക്കം കുറിക്കാം. പിന്നീട് ആരോഗ്യത്തിനും ശക്തിക്കും അനുസരിച്ച് ഇത് പതിയെ കൂട്ടാവുന്നതാണ്.

രണ്ട്...

ചിന്‍ അപ് ആണ് ഈ ഗണത്തില്‍ പെടുത്താവുന്ന രണ്ടാമത്തെ വ്യായാമമുറ. ഉയരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് ബാറില്‍ തൂങ്ങി ശരീരം ഉയര്‍ത്തുകയാണ് ഇതില്‍ ചെയ്യുന്നത്. മുഖം ഇരുമ്പ് ബാറിന് മുകളിലായി വരണം. സ്വാഭാവികമായും കയ്യിലെ പേശികളെ ബലപ്പെടുത്താന്‍ ഇത് ഏറെ സഹായകമായിരിക്കും.

 

 

ചിന്‍ അപ്പും ആദ്യം പത്ത് വീതമുള്ള മൂന്ന് സെറ്റുകളായി ചെയ്യാം. പിന്നീട് പ്രാക്ടീസ് ആകുന്നതിന് അനുസരിച്ച് ഇതിന്റെ എണ്ണവും വര്‍ധിപ്പിക്കാം.

മൂന്ന്...

ബൈസെപ് കേള്‍സ് ആണ് അടുത്തതായി കയ്യിനെ ബലപ്പെടുത്താന്‍ ചെയ്യാവുന്ന ഒരു എക്‌സര്‍സൈസ്. നമ്മുടെ ആരോഗ്യത്തിനും തൂക്കത്തിനും അനുസരിച്ച ഡംബെല്ലാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.

 

 

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഇത് ചെയ്യേണ്ട ശാസ്ത്രീയമായ രീതിയില്‍ തന്നെ ചെയ്ത് പരിശീലിക്കേണ്ടതുണ്ട്. അതിനായി ആവശ്യമെങ്കില്‍ തുടക്കത്തില്‍ പരിശീലകരുടെ നിര്‍ദേശങ്ങള്‍ തേടാം. ഇതിലും ആദ്യത്തെ രണ്ട് എക്‌സര്‍സൈസുകളില്‍ സൂചിപ്പിച്ചത് പോലെ പത്ത് വീതമുള്ള മൂന്ന് സെറ്റ് എന്ന കണക്കില്‍ ചെയ്യാം.

click me!