Ginger Benefits : ഭക്ഷണങ്ങളില്‍ ഇഞ്ചി ചേര്‍ക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രധാന ഗുണങ്ങള്‍...

Web Desk   | others
Published : Feb 09, 2022, 08:39 PM IST
Ginger Benefits : ഭക്ഷണങ്ങളില്‍ ഇഞ്ചി ചേര്‍ക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രധാന ഗുണങ്ങള്‍...

Synopsis

ജലദോഷം, തലവേദന, ആര്‍ത്തവസംബന്ധമായ വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം പകരാന്‍ ഇഞ്ചിക്ക് കഴിയും. കറികളില്‍ ചേര്‍ത്ത് മാത്രമല്ല, ചായയിലും മോരിലും വെജിറ്റബിള്‍ ജ്യൂസുകളിലുമെല്ലാം ഇഞ്ചി ചേര്‍ക്കാവുന്നതാണ്. അതുപോലെ ഇഞ്ചി ഉണക്കിപ്പൊടിച്ചതും പല വിഭവങ്ങളില്‍ ചേര്‍ക്കാം

എല്ലാ വീടുകളിലും അടുക്കളയില്‍ ( Kitchen Ingredients) നിര്‍ബന്ധമായും കാണുന്നൊരു ചേരുവയാണ് ഇഞ്ചി. നമ്മള്‍ നിത്യേന തയ്യാറാക്കുന്ന മിക്ക കറികളും മറ്റും ഇഞ്ചി ചേര്‍ക്കാറുണ്ട്, അല്ലേ? ഇഞ്ചി ഒരു ചേരുവ എന്നതില്‍ കവിഞ്ഞ് ഒരു മരുന്ന് എന്ന നിലയിലാണ് ( Ginger Benefits ) പാരമ്പര്യമായി കണക്കാക്കപ്പെടുന്നത്. 

ജലദോഷം, തലവേദന, ആര്‍ത്തവസംബന്ധമായ വേദന എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം പകരാന്‍ ഇഞ്ചിക്ക് കഴിയും. കറികളില്‍ ചേര്‍ത്ത് മാത്രമല്ല, ചായയിലും മോരിലും വെജിറ്റബിള്‍ ജ്യൂസുകളിലുമെല്ലാം ഇഞ്ചി ചേര്‍ക്കാവുന്നതാണ്. അതുപോലെ ഇഞ്ചി ഉണക്കിപ്പൊടിച്ചതും പല വിഭവങ്ങളില്‍ ചേര്‍ക്കാം. 

ഇത്തരത്തില്‍ നാം പതിവായി കഴിക്കുന്ന ഭക്ഷണ- പാനീയങ്ങളിലെല്ലാം ഇഞ്ചി ചേര്‍ക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട മൂന്ന് ഗുണങ്ങളെ കുറിച്ചാണിനി പറയുന്നത്. 

ഒന്ന്...

രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് ഇഞ്ചി ഏറെ സഹായകമായ പദാര്‍ത്ഥമാണ്. ഇത് ആകെ ആരോഗ്യത്തിനും പലവിധത്തില്‍ ഗുണം ചെയ്യും.

ഒപ്പം ശരീരവേദനകള്‍ അകറ്റാനും, സമ്മര്‍ദ്ദം കുറയ്ക്കാനും, ഉപാപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുമെല്ലാം ഇത് ഉപകാരപ്പെടും. 

രണ്ട്...

പല അസുഖങ്ങള്‍ക്കെതിരെയു പോരാടാനുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ജലദോഷം പോലുള്ള അണുബാധകളെ ചെറുക്കുന്നതിനൊപ്പം തന്നെ, ശാരീരികാധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന പേശീവേദന കുറയ്ക്കുന്നതിനും ഇഞ്ചി സഹായകമാണ്. 

മൂന്ന്...

ദഹനപ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നവര്‍ക്കും ഇഞ്ചി കഴിക്കുന്നത് കൊണ്ട് ഗുണമുണ്ട്.

ദഹനം എളുപ്പത്തിലാക്കാനും അതുവഴി ഉദരപ്രശ്‌നങ്ങള്‍ ഗണ്യായി കുറയ്ക്കാനും ഇഞ്ചി മതിയാകും.

Also Read:- കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം; പതിവായി കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ