തൊലിപ്പുറത്തെ പാടുകളും ചൊറിച്ചിലും മാറ്റാന്‍ മൂന്ന് വഴികള്‍...

By Web TeamFirst Published Jan 8, 2020, 6:36 PM IST
Highlights

ഫംഗസ് ബാധയാണ് പ്രധാനമായും തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാക്കുന്നത്. അത്ര ഗൗരവമല്ലാത്ത തരത്തിലാണ് ഇത് കാണപ്പെടുന്നത് എങ്കില്‍ വീട്ടില്‍ വച്ച് തന്നെ ചില പൊടിക്കൈകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. അതിന് സഹായകമാകുന്ന മൂന്ന് പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്

ദേഹത്ത് അവിടവിടെയായി ഇടയ്ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? ചൊറിച്ചിലിനൊപ്പം തന്നെ അവിടെ പാടുകളും കണ്ടേക്കാം. ഇത് പല കാരണങ്ങള്‍ കൊണ്ടാകാം സംഭവിക്കുന്നത്. ഫംഗസ് ബാധയാണ് പ്രധാനമായും തൊലിപ്പുറത്ത് ചൊറിച്ചിലുണ്ടാക്കുന്നത്.

അത്ര ഗൗരവമല്ലാത്ത തരത്തിലാണ് ഇത് കാണപ്പെടുന്നത് എങ്കില്‍ വീട്ടില്‍ വച്ച് തന്നെ ചില പൊടിക്കൈകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. അതിന് സഹായകമാകുന്ന മൂന്ന് പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

മുടിയുടെ ആരോഗ്യത്തിന് വേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും ഉപകാരപ്പെടുന്ന ഒന്നാണ്. മുഖക്കുരു മുതല്‍ ചൊറിച്ചില്‍ വരെയുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് കറ്റാര്‍വാഴ പരിഹാരമുണ്ടാക്കും.

 

 

ചൊറിച്ചില്‍ അനുഭവപ്പെടുന്ന സ്ഥലത്ത് കറ്റാര്‍വാഴയുടെ ജെല്‍ അഥവാ, അതിന്റെ സത്ത് തേച്ചുപിടിപ്പിക്കുക. ഇതിന് മുമ്പായി അതത് ഭാഗങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം തുടച്ചുണക്കണം. ദിവസത്തില്‍ രണ്ട് തവണയെങ്കിലും കറ്റാര്‍വാഴ ജെല്‍ ഇതുപോലെ തേക്കാം. ചൊറിച്ചിലും ഒപ്പം പാടുകളും മാറാന്‍ ഇത് ഏറെ ഫലപ്രദമാണ്.

രണ്ട്...

ആപ്പിള്‍ സൈഡര്‍ വിനിഗറാണ് അടുത്തതായി ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന മരുന്ന്. ചൊറിച്ചിലും പാടമുള്ള സ്ഥലങ്ങളില്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ അല്‍പം വെള്ളത്തില്‍ ചാലിച്ച് തേക്കാവുന്നതാണ്. ഓര്‍ക്കുക, തൊലി അല്‍പമെങ്കിലും പൊട്ടിയിട്ടുണ്ടെങ്കില്‍ അവിടെ ഇത് തേക്കരുത്. അത്തരം ഘട്ടങ്ങളില്‍ വീട്ടിലെ പൊടിക്കൈകള്‍ പരീക്ഷിക്കാന്‍ നില്‍ക്കാതെ തീര്‍ച്ചയായും സ്‌കിന്‍ ഡോക്ടറെ പോയി കാണേണ്ടതാണ്.

മൂന്ന്...

എല്ലാ വീടുകളിലും സര്‍വ്വസാധാരണമായി കാണുന്ന ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്. മറ്റൊന്നുമല്ല, വെളിച്ചെണ്ണ. മിക്ക വീടുകളിലും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. പാചകത്തിന് മാത്രമല്ല, മറ്റ് പല ആരോഗ്യകാര്യങ്ങള്‍ക്കും വെളിച്ചെണ്ണ വളരെയേറെ ഫലപ്രദമാണ്.

 

 

അതിലൊന്നാണ് ചര്‍മ്മസംരക്ഷണം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഭംഗിക്കും മാത്രമല്ല, ചൊറിച്ചിലോ പാടുകളോ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വരെ വലിയ പരിധിയോളം വെളിച്ചെണ്ണ പരിഹാരമേകും. ഇതും ദിവസവും ചെയ്യാവുന്ന ഒരു പൊടിക്കൈ ആണ്.

click me!