Latest Videos

ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

By Web TeamFirst Published Aug 27, 2021, 10:47 PM IST
Highlights

ജീവിതശൈലിയിലെ ചില മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മറ്റ് ജീവിതശൈലി രോഗങ്ങൾ തടയാനും സഹായിക്കുമെന്ന് ഡയറ്റിഷ്യൻ മാൻസി പാഡെച്ചിയ പറയുന്നു. 

ഇന്ന് പരക്കെ കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ചെറുപ്പക്കാരിലെന്നോ പ്രായമായവരില്ലെന്നോ വ്യത്യാസമില്ലാതെ പ്രമേഹം ഉണ്ടാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നതിന്റെ ഒപ്പം തന്നെ പ്രമേഹം മറ്റു ചില കാര്യങ്ങളെക്കൂടി ബാധിക്കും.

ജീവിതശൈലിയിലെ ചില മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മറ്റ് ജീവിതശൈലി രോഗങ്ങൾ തടയാനും സഹായിക്കുമെന്ന് ഡയറ്റിഷ്യൻ മാൻസി പാഡെച്ചിയ പറയുന്നു. മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാമെന്ന് മാൻസി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുക. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുക. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

പ്രമേഹരോ​ഗികൾ കറുവപ്പട്ട,ആപ്പിൾ,പയർ, ബദാം, ചീര,ചിയ വിത്തുകൾ, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായകമാണെന്നും മാൻസി പറഞ്ഞു.

click me!