ഈ മൂന്ന് ചേരുവകൾ മുടികൊഴിച്ചിലും താരനും അകറ്റാൻ സഹായിക്കും

By Web TeamFirst Published Mar 29, 2021, 3:53 PM IST
Highlights

ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം.

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിലുണ്ടാകാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് മാർ​ഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

സവാള നീരും വെളിച്ചെണ്ണയും...

സവാളയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. സവാള ജ്യൂസ് തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് വേണം തലയിൽ പുരട്ടാൻ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. സവാളയിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടിയുടെ വളർച്ചയ്ക്കും കൊളാജൻ സഹായിക്കുന്നു.

​ഗ്രീൻ ടീ...

മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഗ്രീൻ ടീ സഹായകമാകും. മുടി കൊഴിച്ചിലും താരനും തടയാൻ ഗ്രീൻ ടീ ഉപയോ​ഗിച്ചുള്ള ഹെയർ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്. ​ഗ്രീൻ ടീ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടി പെട്ടെന്ന് പൊട്ടുന്നത് തടയാനും ​ഗുണം ചെയ്യും.

മുട്ട...

പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ടകൾ മുടിയ്ക്ക് മികച്ചതാണ്. ഒരു മുട്ട, ഒരു കപ്പ് പാൽ, 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 2 ടേബിൾസ്പൂൺ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഒരു മാസ്ക് ഉണ്ടാക്കുക. ഇത് മുടിയിൽ പുരട്ടി 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയാനും ഈ പാക്ക് ഏറെ നല്ലതാണ്.

 

 

 

 

 

click me!