
കൊവിഡ് 19 മഹാമാരിക്ക് കാരണമാകുന്ന കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നതായി പഠനം. ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നാല് തരം വൈറസുകളെ വച്ചാണ് പ്രധാനമായും ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ വൈറസുകള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമാകുന്നതായാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ വൈറസുകള്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ വാക്‌സിനുകളും പുതുക്കേണ്ടിവരുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അല്ലാത്തപക്ഷം വൈറസിനെ പലപ്രദമായി ചെറുക്കാന്‍ വാക്‌സിന് ആവില്ലെന്നാണ് പഠനറിപ്പോര്‍ട്ടിലൂടെ ഇവര്‍ പറയുന്നത്.
'വൈറസ് എവല്യൂഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് 19 വ്യാപകമാകുന്നതിന് അനുസരിച്ചാണ് വൈറസുകളിലെ മാറ്റങ്ങള്‍ക്ക് വേഗത വര്‍ധിക്കുന്നതെന്നും വാക്‌സിനേഷന്‍ മൂലമോ പ്രകൃതിദത്തമായി പ്രതിരോധശക്തി നേടുന്നത് മൂലമോ അണുബാധയുടെ വ്യാപ്തി കുറയാന്‍ തുടങ്ങിയാല്‍ വൈറസിലുണ്ടാകുന്ന മാറ്റങ്ങളുടെ ക്രമവും കുറഞ്ഞുവരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Also Read:- കൊവിഡിനെതിരായ പുതിയ വാക്സിൻ സെപ്റ്റംബറിൽ പുറത്തിറക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam