വണ്ണം കൂടുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾ

By Web TeamFirst Published Nov 20, 2020, 3:34 PM IST
Highlights

വണ്ണം കുറയ്ക്കാൻ എന്തു ചെയ്യണമെന്ന ആശങ്ക നമ്മിൽ പലരെയും അലട്ടുന്നുണ്ട്. ചിലരെങ്കിലും പാതിവഴിയിൽ അതിനുളള ശ്രമങ്ങൾ ഉപേക്ഷിച്ചവരുമാണ്.

മലയാളികളടക്കമുള്ളവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അമിതവണ്ണവും അതേത്തുടർന്നുണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളും. കൃത്യമായ ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും കൂടിയും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. വണ്ണം കൂടുന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്...

ക്യത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്...

ഭക്ഷണം ചിലപ്പോൾ വെെകിയും ചിലപ്പോൾ നേരത്തെയും കഴിക്കുന്ന ശീലം ചിലർക്കുണ്ട്. ദിവസവും ഭക്ഷണത്തിന് കൃത്യസമയം ഇല്ല എന്നത് ഒരു വലിയ പ്രശ്നമാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഓർക്കുക. സമയത്തിന് ഭക്ഷണം കഴിക്കാത്തവരിൽ മറ്റുള്ളവരേക്കാൾ വിശപ്പ് കൂടുതലായിരിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ഇതുമൂലം പ്രമേഹം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ  രോഗസാധ്യത വർധിക്കുന്നു.
 
വെള്ളം കുടിക്കാതിരിക്കുന്നത്...

ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ മിക്കവരും വെള്ളം കുടിക്കുന്നത് കുറവാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തിൽ നല്ല തോതിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇതുമൂലം വയർ നിറയുന്നതായി തോന്നും. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം ഉള്ളിലെത്തുന്നത് തടയാനും സഹായിക്കും.

അധിക നേരം ഇരിക്കുന്നത്...

ദീർഘനേരം ഇരുന്ന് ജോലിചെയ്യുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. പബ്മെഡ് സെൻട്രൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ദീർഘസമയം ഇരിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ്. ഇരുന്നുള്ള ജോലിക്ക് ശേഷം ശാരീരികമായ വ്യായാമങ്ങളിൽ അല്പസമയം ഏർപ്പെടാൻ സമയം കണ്ടെത്തുക.

അമിതവണ്ണവും കൊവിഡും തമ്മിലുള്ള ബന്ധം; പുതിയ പഠനം...

 

 

click me!