മുഖത്തെ കരുവാളിപ്പ് മാറാൻ ബദാം ഇങ്ങനെ ഉപയോ​ഗിക്കൂ

Web Desk   | Asianet News
Published : Jun 30, 2021, 05:09 PM IST
മുഖത്തെ കരുവാളിപ്പ് മാറാൻ ബദാം ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

ബദാമിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും കൈവരിക്കാൻ ഏറെ സഹായകമാണ്. 

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ബദാം ഏറെ ഫലപ്രദമാണ്. ബദാമിൽ വിറ്റാമിൻ ഇ യുടെ സാന്നിധ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മത്തെ കൂടുതൽ മൃദുവാക്കാനും സഹായിക്കും. മാത്രമല്ല, ബദാമിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം ചുളിവുകളെയും പാടുകളെയും അകറ്റിക്കൊണ്ട് ചർമ്മത്തിന് ചെറുപ്പവും തിളക്കവും കൈവരിക്കാൻ ഏറെ സഹായകമാണ്. മുഖസൗന്ദര്യത്തിനായി ബ​ദാം മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ബദാം പൊടിച്ചത് അല്പം പാലിൽ ചേർത്ത് കട്ടിയുള്ള ഒരു പേസ്റ്റാകുന്നത് വരെ നന്നായി ഇളക്കുക. ഇളം ചൂടു വെള്ളം ഉപയോഗിച്ച് മുഖം കഴുകിയ ശേഷം മുഖത്തും കഴുത്തിലും ഈ മാസ്ക് തേച്ചു പിടിപ്പിക്കുക. ഏകദേശം 20 മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം നന്നായി കഴുകി കളയുക.

രണ്ട്...

അൽപം റോസ് വാട്ടറും ബദാം പൊടിച്ചതും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്...

ഒരു ടീസ്പൂൺ ബദാം പൊടിച്ചത്, 1 ടേബിൾ സ്പൂൺ കടലപ്പൊടി, 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റാക്കിയെടുക്കുക. ശേഷം മുഖത്തിലും കഴുത്തിലുമായി ഇത് പുരട്ടുക.  15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പും കറുപ്പും അകറ്റാൻ ഈ പാക്ക് ​ഗുണം ചെയ്യും.

ഇവ ഉപയോ​ഗിച്ച് നോക്കൂ, മുടികൊഴിച്ചിലും താരനും കുറയ്ക്കാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്യാൻസറിനെ തടയാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
ദിവസവും രാവിലെ ഈ ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും