തൈറോയിഡും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധം ; പഠനം പറയുന്നു

Published : Dec 29, 2022, 05:51 PM ISTUpdated : Dec 29, 2022, 05:52 PM IST
തൈറോയിഡും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധം ; പഠനം പറയുന്നു

Synopsis

പഠനത്തിനായി, ഗവേഷകർ തായ്‌വാനിൽ പുതുതായി ഡിമെൻഷ്യ ബാധിച്ച 7,843 ആളുകളുടെ ആരോഗ്യ രേഖകൾ പരിശോധിക്കുകയും ഡിമെൻഷ്യ ഇല്ലാത്ത ആളുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. അവരുടെ ശരാശരി പ്രായം 75 ആയിരുന്നു. ആർക്കാണ് ഹൈപ്പോതൈറോയിഡിസം ഉള്ളതെന്ന് ഗവേഷകർ പരിശോധിച്ചു.   

അണ്ടർ ആക്റ്റീവ് തൈറോയ്ഡ്  ഡിമെൻഷ്യ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത സാഹചര്യത്തിലാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാം. ക്ഷീണം, ഭാരം കൂടുക എന്നിവയാണ് ലക്ഷണങ്ങൾ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയുടെ 2022 ജൂലൈ 6-ന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

"ചില സന്ദർഭങ്ങളിൽ, തൈറോയ്ഡ് തകരാറുകൾ ഡിമെൻഷ്യ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു....- റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകൻ ചിയാൻ-ഹ്സിയാങ് വെംഗ് പറഞ്ഞു. ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെങ്കിലും, ഡിമെൻഷ്യയ്ക്കുള്ള അപകട ഘടകമായ തൈറോയ്ഡ് പ്രശ്‌നങ്ങളെക്കുറിച്ച് ആളുകൾ ബോധവാനായിരിക്കണം. 

പഠനത്തിനായി, ഗവേഷകർ തായ്‌വാനിൽ പുതുതായി ഡിമെൻഷ്യ ബാധിച്ച 7,843 ആളുകളുടെ ആരോഗ്യ രേഖകൾ പരിശോധിക്കുകയും ഡിമെൻഷ്യ ഇല്ലാത്ത ആളുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. അവരുടെ ശരാശരി പ്രായം 75 ആയിരുന്നു. ആർക്കാണ് ഹൈപ്പോതൈറോയിഡിസം ഉള്ളതെന്ന് ഗവേഷകർ പരിശോധിച്ചു. 

ഹൈപ്പർതൈറോയിഡിസം, ഇതിനെ ഓവർ ആക്ടീവ് തൈറോയിഡ് എന്നും വിളിക്കുന്നു. തൈറോയ്ഡ് വളരെയധികം ഹോർമോൺ ഉത്പാദിപ്പിക്കുന്നതാണ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കും. അവിചാരിതമായി ശരീരഭാരം കുറയുക, വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ്, അസ്വസ്ഥതയോ ഉത്കണ്ഠയോ എന്നിവയാണ് ലക്ഷണങ്ങൾ.

102 പേർക്ക് ഹൈപ്പോതൈറോയിഡിസവും 133 പേർക്ക് ഹൈപ്പർതൈറോയിഡിസവും ഉണ്ടായിരുന്നു. ഹൈപ്പർതൈറോയിഡിസവും ഡിമെൻഷ്യയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഗവേഷകർ കണ്ടെത്തി. ഡിമെൻഷ്യ ബാധിച്ചവരിൽ 68 പേർക്ക് അഥവാ 0.9% പേർക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടായിരുന്നു. ഡിമെൻഷ്യ ഇല്ലാത്തവരിൽ 34 പേർ അല്ലെങ്കിൽ 0.4%. ലിംഗഭേദം, പ്രായം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ഡിമെൻഷ്യയുടെ അപകടസാധ്യതയെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾക്കായി ഗവേഷകർ ക്രമീകരിച്ചപ്പോൾ ഹൈപ്പോതൈറോയിഡിസമുള്ള 65 വയസ്സിനു മുകളിലുള്ള ആളുകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 80% കൂടുതലാണെന്ന് അവർ കണ്ടെത്തി. 

65 വയസ്സിന് താഴെയുള്ളവർക്ക് ഹൈപ്പോതൈറോയിഡിസത്തിന്റെ ചരിത്രം ഡിമെൻഷ്യ വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിട്ടില്ല. ഹൈപ്പോതൈറോയിഡിസത്തിന് മരുന്ന് കഴിക്കുന്ന ആളുകളെ മാത്രം ഗവേഷകർ പരിശോധിച്ചപ്പോൾ, മരുന്ന് കഴിക്കാത്തവരേക്കാൾ ഡിമെൻഷ്യ വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് അവർ കണ്ടെത്തിയതായി ​ഗവേഷകർ പറഞ്ഞു.

പാൻക്രിയാറ്റിക് ക്യാൻസർ : ഏഴ് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ