
ബോളിവുഡിലെ ശ്രദ്ധേയരായ യുവനടന്മാരിലൊരാളാണ് ടൈഗര്‍ ഷ്‌റോഫ്. അരങ്ങേറ്റ ചിത്രമായിരുന്ന 'ഹീറോപാന്ധി' മുതല്‍ തന്നെ ആക്ഷനാണ് തന്റെ മേഖലയെന്ന് ടൈഗര്‍ തെളിയിച്ചിരുന്നു. ഒരുകാലത്ത് ബോളിവുഡില്‍ തരംഗമായിരുന്ന പിതാവ് ജാക്കി ഷ്‌റോഫിന്റെ സ്റ്റൈല്‍ തന്നെയാണ് ഒരു പരിധി വരെ ടൈഗറിലും കാണാനാകുന്നത്.
ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ തീര്‍ച്ചയായും പരിശീലനം ആവശ്യമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ടൈഗര്‍ ആക്ഷന്‍ ഹീറോ ആകാനായി അധികസമയം പരിശീലനങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ പരിശീലനസമയത്തെടുത്ത പഴയൊരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ടൈഗര്‍. ഫിറ്റ്‌നസ് പ്രേമികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുകയും പ്രചോദനമാവുകയും ചെയ്യുന്ന വീഡിയോ ആണിത്. സിനിമാമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുടമക്കം നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ഒറ്റ ചാട്ടത്തിനിടെ പഞ്ചിംഗ് ബാഗില്‍ പല തവണ കിക്ക് ചെയ്യുന്ന ടൈഗറിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതുതന്നെ ടൈഗറിന്റെ പരിശീലകന്‍ നദീം ചെയ്യുമ്പോള്‍ ചുവട് പിഴച്ച് താഴെ വീഴുന്നതും വീഡിയോയില്‍ കാണാം. അതുകൊണ്ട് തന്നെ പരിശീലകനെ ചെറുതായി കളിയാക്കുന്ന രീതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇടവിട്ട് ഇത്തരത്തില്‍ ഫിറ്റ്‌നസ് ട്രെയിനിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം ടൈഗര്‍ ഇന്‍സ്റ്റ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. കൂടുതലും യുവാക്കള്‍ തന്നെയാണ് ഇത് ഫോളോ ചെയ്യുകയും പ്രതികരണങ്ങളറിയിക്കുകയും ചെയ്യാറ്. ഇനി വരാനിരിക്കുന്ന 'ഹീറോപാന്ധി 2' ചിത്രത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍ ടൈഗര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam