
അഴകാർന്ന ചുണ്ടുകൾ മുഖത്തിന് പ്രത്യേക ഭംഗിയാണ് നൽകുക. ലിപ്സ്റ്റിക്ക് പുരട്ടിയാൽ മാത്രം ചുണ്ടുകൾ ഭംഗിയാകില്ല. ചുണ്ടുകളുടെ സംരക്ഷണത്തിന് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്സുകൾ ഏതൊക്കെയാണെന്ന് നോക്കാം.
കോട്ടൺ ഉപയോഗിച്ച് ചുണ്ടുകൾ തുടയ്ക്കുക....
രാത്രി ഉറങ്ങുന്നതിന് മുമ്പ് തണുത്ത കോട്ടൺ ഉപയോഗിച്ച് ചുണ്ടുകൾ തുടയ്ക്കുക. വെള്ളമോ, മേയ്ക്അപ് റിമൂവറോ ക്രീമോ ചുണ്ടുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാം.
എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം...
എണ്ണ ഉപയോഗിച്ച് ദിവസവും ചുണ്ടുകൾ മൃദുവായി മസാജ് ചെയ്യുക. അഞ്ച് മുതൽ പത്തുമിനിറ്റ് വരെ മസാജ് ചെയ്യണം. ഇതു ചുണ്ടുകളിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചുണ്ടുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
ചുണ്ടിൽ ലിപ് ബാം പുരട്ടാം...
ചുണ്ട് വരണ്ടതായി തോന്നുന്നുവെങ്കിൽ ചുണ്ടിൽ ലിപ് ബാം പുരട്ടാം. കെെയ്യിൽ എപ്പോഴും വിറ്റാമിൻ എ,ഇ എന്നിവയടങ്ങിയ ക്രീം കരുതണം.
ധാരാളം വെള്ളം കുടിക്കുക...
ശരീരത്തിൽ ജലാംശം നിലനിൽക്കാനായി ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളവും നന്നായി കുടിക്കണം. ശരീരത്തിൽ ജലാംശം ഉണ്ടാകുന്നതിന് അനുസരിച്ച് ചുണ്ടുകൾ മോയ്സചറൈസ് ആയിരിക്കും.
ഒലീവ് ഓയിൽ പുരട്ടാം...
ഒലീവ് ഓയിൽ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് നിറം കൂട്ടാനും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും സഹായിക്കും. ലിപ്സ്റ്റിക് ഇടുന്നതിന് മുമ്പായി ലിപ്ബാം പുരട്ടണം. ഇതു ലിപ്സ്റ്റിക് ഏറെ നേരം ചുണ്ടിൽ നിലനിർത്തും. ചുണ്ടുകൾ ഇടയ്ക്കിടെ നാവുകൊണ്ടത് നനയ്ക്കുന്നത് നിർത്തണം. ഇതു ചുണ്ടിനെ വീണ്ടും വരണ്ടതാക്കുകയും ചുണ്ടിലെ മോയ്സചറൈസർ ഇല്ലാതാക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam