മുഖവും കഴുത്തും ഒരു പോലെ സുന്ദരമാക്കാ‌ം; ഇതാ ചില പൊടിക്കെെകൾ

Web Desk   | others
Published : May 18, 2020, 09:37 PM ISTUpdated : May 18, 2020, 09:42 PM IST
മുഖവും കഴുത്തും ഒരു പോലെ സുന്ദരമാക്കാ‌ം; ഇതാ ചില പൊടിക്കെെകൾ

Synopsis

ഇനി മുതൽ മുഖത്തിനൊപ്പം കഴുത്തിന്റെ സൗന്ദര്യത്തിനും പ്രധാന്യം നൽകണം. മുഖവും കഴുത്തും ഒരു പോലെ സുന്ദരമാക്കാൻ ഇതാ ചില പൊടിക്കെെകൾ...

മുഖത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നത് കുറച്ച് കഷ്ടപ്പാടുള്ള കാര്യമാണ്. ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ മുഖചർമത്തിന് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇനി മുതൽ മുഖത്തിനൊപ്പം കഴുത്തിന്റെ സൗന്ദര്യത്തിനും പ്രധാന്യം നൽകണം. മുഖവും കഴുത്തും ഒരു പോലെ സുന്ദരമാക്കാൻ ഇതാ ചില പൊടിക്കെെകൾ...

ഒന്ന്...

കുളിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് വെളിച്ചെണ്ണ ഉപയോ​ഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യുക. അല്‍പനേരം കഴിഞ്ഞ് നനഞ്ഞ കോട്ടൺ തുണി ഉയോ​ഗിച്ച് കഴുത്ത് തുടയ്ക്കുക.

രണ്ട്...

ഗ്ലിസറിന്‍, റോസ് വാട്ടര്‍, നാരങ്ങാനീര് എന്നിവകൊണ്ടുള്ള മിശ്രിതം കഴുത്തില്‍ പുരട്ടി മസാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയാം.

മൂന്ന്...

അൽപം കറ്റാര്‍വാഴയുടെ ജെല്‍ കഴുത്തില്‍ തേച്ചുപിടിപ്പിച്ചശേഷം പതുക്കെ മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയുക.

നാല്...

രണ്ട് ടീസ്പൂൺ നാരങ്ങാനീരും രണ്ട് ടീസ്പൂൺ പഞ്ചസാരയും നന്നായി മിക്സ് ചെയ്ത ശേഷം കഴുത്തിൽ പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ്  ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

അഞ്ച്...

നാലോ അഞ്ചോ കഷ്ണം വെള്ളരിക്കയുടെ നീരും ഒരു ടീസ്പൂൺ തൈര് എന്നിവ ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഇത് കഴുത്തിലും മുഖത്തിലുമെല്ലാം തേച്ചുപിടിപ്പിക്കുക.

നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ മൂന്നോ നാലോ തവണ പുരട്ടാവുന്നതാണ്.

മുഖത്തെ കറുത്ത പാട് അകറ്റാന്‍ എട്ട് തരം പപ്പായ ഫേസ് പാക്കുകൾ......

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?