Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാട് അകറ്റാന്‍ എട്ട് തരം പപ്പായ ഫേസ് പാക്കുകൾ...

പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. 

you can try these supercool Papaya face masks
Author
Thiruvananthapuram, First Published May 18, 2020, 11:58 AM IST

നിരവധി ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വൈറ്റമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതിൽ വൈറ്റമിൻ എയും ബിയും സിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ പ‌‌പ്പായ കഴിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിരോധശേഷി കൂട്ടാനും പപ്പായ സഹായിക്കും. പല‌വിധത്തിലുള്ള ക്യാൻസറിനും പപ്പായ ഉത്തമമാണെന്നു പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ. ഇനി നമ്മുക്ക് പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ പരിചയപെടാം...

ഒന്ന്...

വിളഞ്ഞ പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാന്‍ ഏറ്റവും നല്ല ഫേസ് പാക്കാണിത്. 

you can try these supercool Papaya face masks

 

അതുപോലെ തന്നെ, പപ്പായ, തേന്‍, അരിപൊടി എന്നിവ ചേര്‍ത്തും മിശ്രിതം ഉണ്ടാക്കാം. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച്‌ കഴുകി കളയാം.

രണ്ട്...

പപ്പായയും മുട്ടയുടെ ഒരു വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കുക.  ഈ മിശ്രിതം 10- 15 മിനിറ്റ് മുഖത്തിടാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

മൂന്ന്...

കണ്ണിന് താഴെയുള്ള കറുത്ത പാട് മാറ്റാന്‍ പപ്പായ, നാരങ്ങാ നീര്, തേന്‍, തൈര്, മുട്ടയുടെ വെള്ള എന്നിവ നല്ല പോലെ ചേര്‍ത്ത് മിശ്രിതമാക്കുക. 15-20 മിനിറ്റ് വരെ ഈ മിശ്രിതം മുഖത്തിടാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

നാല്...

ഒരു ചെറിയ കഷണം പപ്പായയും വെള്ളരിക്കയുടെ പകുതിയും പഴം ചെറുതായി അരിഞ്ഞത് നാല് കഷണവും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ പതിവായി ചെയ്താല്‍ മുഖം തിളങ്ങുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 

അഞ്ച്...

അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. 

ആറ്...

പപ്പായയും തക്കാളിനീരും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും. 

ഏഴ്...

ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഒലീവ് ഓയില്‍ മുഖകാന്തി കൂട്ടാന്‍ നല്ലതാണ്. പപ്പായ, അവക്കാഡോ, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത മിശ്രിതം 15 മിനിറ്റ് മുഖത്തിടുക. ശേഷം‌ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

എട്ട്...

മുഖത്തെ ചുളിവുകൾ മാറ്റാൻ ഏറ്റവും മികച്ചതാണ് പപ്പായ- ഓറഞ്ച് ഫേസ് പാക്ക്. ഓറഞ്ചിന്റെ നീരും പപ്പായയും മിശ്രിതമാക്കിയ ശേഷം ദിവസവും മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാല്‍‌ തണുത്ത വെള്ളത്തിലോ ചെറുചൂടു വെള്ളത്തിലോ കഴുകി കളയാം. 

Also Read: കരുവാളിപ്പ് മാറ്റി മുഖകാന്തി വർധിപ്പിക്കാം; ഇതാ മൂന്ന് തരം തണ്ണിമത്തന്‍ ഫേസ് പാക്കുകള്‍... 
 

Follow Us:
Download App:
  • android
  • ios