
നാൽപത് വയസ് കഴിഞ്ഞാൽ സ്ത്രീകൾക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. എല്ലുകൾക്കു ബലക്കുറവ്, നടുവേദന തുടങ്ങി പ്രശ്നങ്ങൾ നാൽപത് വയസ് കഴിഞ്ഞാൽ ഉണ്ടാകാം. പ്രായമാകുകയും ആർത്തവവിരാമം സംഭവിക്കുകയും ചെയ്യുമ്പോൾ ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കുറയാൻ തുടങ്ങുമ്പോൾ സ്ത്രീകൾക്ക് അസ്ഥികളുടെ സാന്ദ്രത കുറയാനുള്ള സാധ്യത കൂടുതലാണ്.
പ്രധാന സ്ത്രീ ലൈംഗിക ഹോർമോണുകളിലൊന്നായ ഈസ്ട്രജൻ അസ്ഥികളുടെ ഉൽപാദനത്തെയും നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. 40 കഴിഞ്ഞ സ്ത്രീകളിൽ ഒടിവുകളുടെയും ഓസ്റ്റിയോപൊറോസിസിന്റെയും അപകടസാധ്യത വർദ്ധിക്കുന്നതായി പഠനങ്ങൾ പറയുന്നു. 40കളിൽ അസ്ഥികളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്...
ഒന്ന്...
എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ജേണൽ ഓഫ് ബോൺ ആൻഡ് മിനറൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കാത്സ്യം കൂടുതലായി കഴിക്കുന്നത് സ്ത്രീകളിൽ അസ്ഥി ധാതുക്കളുടെ സാന്ദ്രത വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ ( ബ്രൊക്കോളി, ചീര), സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങൾ തുടങ്ങിയ കഴിക്കുന്നത് പ്രതിദിനം 1,000 മില്ലിഗ്രാം കാൽസ്യം ലഭിക്കുന്നതിന് സഹായിക്കുന്നു.
രണ്ട്...
കാൽസ്യം ആഗിരണം ചെയ്യുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു. കൊഴുപ്പുള്ള മത്സ്യം, മുട്ട, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
മൂന്ന്...
പ്രായമാകുന്ന സ്ത്രീകളിൽ എല്ലുകളുടെ ബലം നിലനിർത്താൻ വ്യായാമങ്ങൾ അത്യുത്തമമാണ്. നടത്തം, ജോഗിംഗ്, നൃത്തം എന്നിവ പോലുള്ള പ്രവർത്തനങ്ങൾ അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നാല്...
പുകവലി അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും കാൽസ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, അമിതമായ മദ്യപാനം അസ്ഥികളുടെ ആരോഗ്യത്തിന് സമാനമായ ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ ഇവ രണ്ടും ഒഴിവാക്കുന്നതാണ് നല്ലത്.
അഞ്ച്...
ഹോർമോൺ മാറ്റങ്ങൾ എല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈസ്ട്രജന്റെ അളവ് കുറയുന്നത് അസ്ഥികളുടെ ത്വരിതഗതിയിലുള്ള നഷ്ടത്തിലേക്ക് നയിച്ചേക്കാം. അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി അല്ലെങ്കിൽ മറ്റ് ചികിത്സയെക്കുറിച്ചറിയാൻ ഡോക്ടറെ സമീപിക്കുക.
ആറ്...
ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി (DXA) സ്കാനുകൾ പോലെയുള്ള സ്ഥിരമായ അസ്ഥി സാന്ദ്രത പരിശോധനകൾ അസ്ഥികളുടെ ആരോഗ്യം വിലയിരുത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത നിർണ്ണയിക്കാനും കഴിയും. ഈ പരിശോധനകൾ അസ്ഥി ധാതുക്കളുടെ സാന്ദ്രത അളക്കുകയും അസ്ഥി നഷ്‌ടത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു.
Read more സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് ഇടയാക്കുന്ന കാരണങ്ങൾ എന്തൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam