സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് ഇടയാക്കുന്ന കാരണങ്ങൾ എന്തൊക്കെ?

Published : Jul 18, 2023, 03:33 PM ISTUpdated : Jul 18, 2023, 03:37 PM IST
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്ക് ഇടയാക്കുന്ന കാരണങ്ങൾ എന്തൊക്കെ?

Synopsis

പ്രമേഹം, പൊണ്ണത്തടി അല്ലെങ്കിൽ ക്ലമീഡിയ, ഗൊണോറിയ അല്ലെങ്കിൽ എച്ച്ഐവി പോലുള്ള അണുബാധകൾ മൂലമുള്ള അസാധാരണമായ ബീജ ഉത്പാദനം വന്ധ്യതയിലേക്ക് നയിച്ചേക്കാം.  

ഇന്ത്യയിൽ വന്ധ്യതയുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യുൽപാദന വ്യവസ്ഥയുടെ പ്രവർത്തനത്തിലെ അപാകത കാരണം പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യത കാണപ്പെടുന്നു. സ്ഥിരമായുള്ള ലൈംഗിക ബന്ധത്തിന് ശേഷം ഗർഭം ധരിക്കുന്നതിൽ പരാജയപ്പെടുന്നുണ്ടെങ്കിൽ അത് വന്ധ്യത പ്രശ്നത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. ഒരാളുടെ ഫെർട്ടിലിറ്റിയെ ബാധിക്കുന്ന ചില ഘടകങ്ങളുണ്ടെന്ന് പൂനെയിലെ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റായ ഡോ കരിഷ്മ ഡാഫ്ലെ പറയുന്നു.

സ്ത്രീകളിലെ വന്ധ്യത പ്രശ്നവും കാരണങ്ങളും...

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഹൈപ്പർപ്രോളാക്റ്റിനെമിയ പോലുള്ള അണ്ഡോത്പാദന പ്രശ്നങ്ങൾ പ്രോലാക്റ്റിൻ ഉൽപാദനത്തിന് കാരണമാകുന്നു. മുലപ്പാൽ ഉൽപാദനത്തെ സഹായിക്കുന്ന ഒരു ഹോർമോണാണ് ഇത്. അണ്ഡോത്പാദന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇതുകൂടാതെ, തൈറോയ്ഡ് പ്രശ്നങ്ങൾ പോലും വന്ധ്യതയിലേക്ക് നയിക്കുന്നു. 

സെർവിക്കൽ പ്രശ്നങ്ങൾ, ഗർഭപാത്രത്തിലെ പോളിപ്സ്, ഗർഭാശയ ഭിത്തിയിലെ (ഗർഭാശയ ഫൈബ്രോയിഡുകൾ) മുഴകൾ എന്നിവയും വന്ധ്യതയ്ക്ക് കാരണമായേക്കാം. കാരണം അവ ഫാലോപ്യൻ ട്യൂബുകൾ തടയുകയും ബീജസങ്കലനം ചെയ്ത അണ്ഡം ഗർഭാശയത്തിൽ സ്ഥാപിക്കുന്നത് തടയുകയും ഗർഭധാരണത്തെ തടയുകയും ചെയ്യും.

പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ് (പിഐഡി) ആണ് വന്ധ്യതയുടെ മറ്റൊരു കാരണം. ഫാലോപ്യൻ ട്യൂബിന്റെ (സാൽപിംഗൈറ്റിസ്) വീക്കം മൂലമാണ് ഫാലോപ്യൻ ട്യൂബ് തകരാറോ തടസ്സമോ ഉണ്ടാകുന്നത്. ലൈംഗികമായി പകരുന്ന അണുബാധകൾ (എസ്ടിഐ), എൻഡോമെട്രിയോസിസ് അല്ലെങ്കിൽ അഡീഷനുകൾ എന്നിവ മൂലമാണ് ഈ PID കാണപ്പെടുന്നത്. അർബുദവും റേഡിയേഷനും കീമോതെറാപ്പിയും ഉൾപ്പെടെയുള്ള ചികിത്സയും പ്രത്യുൽപാദനക്ഷമതയെ ബാധിച്ചേക്കാം.

പുരുഷ വന്ധ്യതയും കാരണങ്ങങ്ങളും... 

പ്രമേഹം, പൊണ്ണത്തടി അല്ലെങ്കിൽ ക്ലമീഡിയ, ഗൊണോറിയ അല്ലെങ്കിൽ എച്ച്ഐവി പോലുള്ള അണുബാധകൾ മൂലമുള്ള അസാധാരണമായ ബീജ ഉത്പാദനം വന്ധ്യതയിലേക്ക് നയിച്ചേക്കാം.

ശീഘ്രസ്ഖലനം, സിസ്റ്റിക് ഫൈബ്രോസിസ് പോലുള്ള ചില ജനിതക രോഗങ്ങൾ, വൃഷണത്തിലെ തടസ്സം ഉൾപ്പെടെയുള്ള ഘടനാപരമായ പ്രശ്നങ്ങൾ, അല്ലെങ്കിൽ പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവ വന്ധ്യതയ്ക്ക് കാരണമാകും.

കീടനാശിനികൾ, രാസവസ്തുക്കൾ, പുകവലി, മദ്യപാനം, മയക്കുമരുന്ന്, സ്റ്റിറോയിഡുകൾ, ചില മരുന്നുകൾ എന്നിവയുടെ അമിതമായ സമ്പർക്കം പ്രത്യുൽപാദനക്ഷമതയെ ബാധിക്കും. 

റേഡിയേഷൻ, കീമോതെറാപ്പി, മദ്യപാനം എന്നിവയും വന്ധ്യതയിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്.

Read more വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതോ?

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ