
ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്തുന്നത് നിങ്ങളെ ആരോഗ്യവാനും ഊർജ്ജസ്വലനുമായി നിലനിർത്താനും നിങ്ങളിൽ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. നല്ല ആരോഗ്യത്തിന് പോഷകാഹാരം കൂടിയേതീരൂ. അതിന്, ആരോഗ്യാവഹവും സമീകൃതവും ആയ ആഹാരക്രമം ആവശ്യമാണ്.
നല്ല ആരോഗ്യത്തിന് പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ ശുദ്ധ ജലം കുടിക്കുക.
2. പഴങ്ങള്‍, പച്ചക്കറികള്‍ , ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
3. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.
4. പുകവലി , പുകയില എന്നിവ പൂര്‍ണമായി ഒഴിവാക്കുക.
5. മദ്യപാനം കുറയ്ക്കുക.
6. വ്യായാമം മുടങ്ങാതെ ചെയ്യുക.
7. നന്നായി ഉറങ്ങുക..
8. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാന്‍ മടി കാണിക്കരുത്.
9. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുളള ജീവിതശൈലി സ്വീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam