Health Tips : കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Jul 01, 2023, 08:08 AM ISTUpdated : Jul 01, 2023, 08:14 AM IST
Health Tips :  കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ആറ് കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് മറ്റ് വിവിധ കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള മറ്റൊരു പ്രധാന അപകട ഘടകമാണ് പ്രമേഹം. ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരൾ. ഇത് പോഷകങ്ങൾ പ്രോസസ്സ് ചെയ്യാനും രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ ഫിൽട്ടർ ചെയ്യാനും സഹായിക്കുന്നു.  

ഇന്ത്യയിൽ ഫാറ്റി ലിവർ രോ​ഗം (Fatty Liver Disease) ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും എന്നാൽ പ്രധാനപ്പെട്ടതുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യുക, ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുക എന്നിവയ്ക്ക് കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.  

ഇന്ത്യയിൽ കരൾ രോഗങ്ങളാണ് മരണത്തിനുള്ള ഏറ്റവും സാധാരണമായ പത്താമത്തെ കാരണമായി ലോകാരോഗ്യ സംഘടനയുടെ ചൂണ്ടിക്കാട്ടുന്നത്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് മറ്റ് വിവിധ കരൾ രോഗങ്ങൾ എന്നിവയ്ക്കുള്ള മറ്റൊരു പ്രധാന അപകട ഘടകമാണ് പ്രമേഹം. ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമാണ് കരൾ. ഇത് പോഷകങ്ങൾ പ്രോസസ്സ് ചെയ്യാനും രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ ഫിൽട്ടർ ചെയ്യാനും സഹായിക്കുന്നു.

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ഇതാ ചില വഴികൾ...

1. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക
2. പഞ്ചസാരയും ഉപ്പും കഴിക്കുന്നത് പരിമിതപ്പെടുത്തുക.
3. ഭക്ഷണത്തിൽ കൂടുതൽ പച്ച പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.
4. ബിഎംഐ അനുസരിച്ച് ആരോഗ്യകരമായ ഭാരം നിലനിർത്തുക.
5. വ്യായാമം ശീലമാക്കുക.
6. മുളപ്പിച്ച പയറുവർഗ്ഗങ്ങൾ കഴിക്കുക.

കരളിന്റെ ആരോ​ഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം...

വെളുത്തുള്ളി...

വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കുന്നു.

വാൾനട്ട്...

വാൾനട്ടിലെ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഫാറ്റി ലിവർ ഉള്ളവരെ സഹായിക്കും. വാൾനട്ടിൽ ഒമേഗ-6, ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫിനോൾ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ഫ്ളാക്സ് സീഡ്...

കരൾ രോഗികളിൽ ഹെപ്പാറ്റിക് ലിപിഡ് കുറയ്ക്കാനും കരൾ കൊഴുപ്പ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒമേഗ -3 ആസിഡ് അടങ്ങിയ  സമ്പുഷ്ട ഭക്ഷണമാണ് ഫ്ളാക്സ് സീഡുകൾ. കൂടാതെ, ഇത് കരളിനെ വീക്കത്തിൽ നിന്നും സംരക്ഷിക്കും.

ഓട്‌സ്...

ഓട്‌സ് പോലുള്ള മുഴുവൻ ധാന്യങ്ങളും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കരൾ രോ​ഗ സാധ്യത കുറയ്ക്കുന്നു. ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് ഓട്‌സ് പോലുള്ള ഉയർന്ന നാരുകളാൽ സമ്പന്നമായ പോഷകാഹാരം ഫലപ്രദമാണെന്നും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Read more പതിവായി ​ഗ്രീൻ ടീ കുടിക്കുന്നവരാണോ? എങ്കിലൊന്ന് ശ്രദ്ധിക്കൂ

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ