
രോഗപ്രതിരോധശേഷി കൂട്ടുന്ത് വിവിധ രോഗങ്ങൾ തടയുന്നതിന് സഹായകമാണ്. രോഗപ്രതിരോധശേഷി കൂട്ടാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിൻതുടരേണ്ടതുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഒന്ന്...
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീനുകൾ എന്നിങ്ങനെയുള്ള മാക്രോ ന്യൂട്രിയൻറ്സിൻറെയും വൈറ്റമിൻ ബി6, 12, ഇ, ഫോളിക് ആസിഡ്, സിങ്ക്, കോപ്പർ, അയൺ, സെലീനിയം, അവശ്യ ഫാറ്റി ആസിഡ് പോലുള്ള മൈക്രോ ന്യൂട്രിയൻറ്സിൻറെയും അഭാവം ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും.
രണ്ട്...
മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങൾ ഉപേക്ഷിക്കുക.
മൂന്ന്...
പതിവായുള്ള വ്യായാമം പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ ചംക്രമണം വർധിക്കുകയും കോശങ്ങളുടെ പ്രതിരോധശക്തി വർധിക്കുകയും ചെയ്യും.
നാല്...
വാക്സിനുകൾ കൃത്യസമയത്ത് എടുക്കാൻ ശ്രമിക്കുക. നല്ല ഉറക്കം, ശുചിത്വം, ആവശ്യത്തിന് വെള്ളം കുടിക്കൽ എന്നിവയും പ്രതിരോധ ശേഷി നിലനിർത്തുന്നതിൽ സുപ്രധാനമാണ്.
അഞ്ച്...
നെല്ലിക്ക പതിവായി കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടും.വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ വലിയ ഗുണം ചെയ്യും.
മുഖക്കുരു വരാതെ നോക്കാം , ഇതാ ചില ഈസി ടിപ്സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam