Health Tips: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

Published : Feb 16, 2025, 11:21 AM IST
Health Tips: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

Synopsis

രക്തസമ്മർദ്ദം ഉയരുന്നത് മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഒരിക്കലും നിസാരമായി കാണരുത്.  രക്തസമ്മർദ്ദം ഉയരുന്നത് മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.  മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്. 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വെറും വയറ്റില്‍ വെളുത്തുള്ളി വെള്ളം 

രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി ചേര്‍ത്ത ഇളംചൂടു വെള്ളം കുടിക്കുന്നത്  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ സഹായിക്കും. 

2. കുതിര്‍ത്ത ഉണക്കമുന്തിരി 

രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.  

3. ഉപ്പ് കുറയ്ക്കുക

അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാന്‍ ശ്രദ്ധിക്കുക.

4. ഇവ ഒഴിവാക്കുക

എണ്ണയിൽ വറുത്ത വസ്തുക്കൾ, റെഡ് മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവയുടെ ഉപയോഗം കുറച്ച്, പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

5. ശരീരഭാരം കൂടാതെയും നോക്കുക

ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ ശരീരഭാരം കുറയ്ക്കുക. 

6. വ്യായാമം ചെയ്യുക

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ഉദാസീനമായ ജീവിതശൈലിയും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. അതിനാല്‍ പതിവായി വ്യായാമം  ചെയ്യുക.  

7. പുകവലിയും മദ്യപാനവും ഒഴിവാക്കുക 

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. 
മദ്യപാനവും പരമാവധി കുറയ്ക്കുക. മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

8. സ്‌ട്രെസ് കുറയ്ക്കുക 

സ്‌ട്രെസ് മൂലവും രക്തസമ്മര്‍ദ്ദം ഉയരാം. അതിനാല്‍ യോഗ, ധ്യാനം, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ സ്ട്രെസ് കുറയ്ക്കാന്‍ നോക്കുക. 

Also read: നെല്ലിക്കാ ജ്യൂസില്‍ മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ