International Childhood Cancer Day 2025: കുട്ടികളിലെ ക്യാൻസറിന്‍റെ സൂചനകളെ അവഗണിക്കരുത്

Published : Feb 15, 2025, 11:40 AM ISTUpdated : Feb 15, 2025, 01:43 PM IST
International Childhood Cancer Day 2025: കുട്ടികളിലെ ക്യാൻസറിന്‍റെ സൂചനകളെ അവഗണിക്കരുത്

Synopsis

ബാല്യകാല അർബുദത്തെക്കുറിച്ചും അതിന്‍റെ വെല്ലുവിളികളെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് അന്താരാഷ്ട്ര ചൈൽഡ്ഹുഡ് ക്യാൻസർ ദിനമായി ആചരിക്കുന്നത്.    

ഇന്ന് അന്താരാഷ്ട്ര ചൈൽഡ്ഹുഡ് ക്യാൻസർ ദിനം (ICCD).  ബാല്യകാല അർബുദത്തെക്കുറിച്ചും അതിന്‍റെ  വെല്ലുവിളികളെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് അന്താരാഷ്ട്ര ചൈൽഡ്ഹുഡ് ക്യാൻസർ ദിനമായി ആചരിക്കുന്നത്.  

ചൈൽഡ്ഹുഡ് ക്യാൻസർ എന്നത് 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന അർബുദമാണ്. മുതിർന്നവരിൽ സാധാരണയായി കാണുന്ന ക്യാൻസറുകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. മുതിർന്നവരുടെ ക്യാൻസറുകളെ അപേക്ഷിച്ച് കുട്ടിക്കാലത്തെ ക്യാൻസർ അപൂർവ്വമായി തുടരുമ്പോൾ, എണ്ണം ക്രമാനുഗതമായി വളരുകയാണ്.

കുട്ടികളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസറുകളാമ് രക്താർബുദം, മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ, വില്‍ംസ് ട്യൂമർ, ബോണ്‍ ട്യൂമര്‍ തുടങ്ങിയവ. കുട്ടികളിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. ശരീരഭാരം കുറയുക

കുട്ടിയുടെ ശരീരഭാരം പെട്ടെന്ന് കുറയുക. അകാരണമായി വണ്ണം കുറയുന്നത് ക്യാൻസറിന്‍റെ ലക്ഷണമാകാം. ശരീരഭാരം കുറയുന്നത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം.

2. സന്ധിവേദന, എല്ലുകള്‍ക്ക് വേദന 

കുട്ടിക്ക് സന്ധികളിലും കാലുകളിലും വീക്കമോ കഠിനമായ വേദനയോ, എല്ലുകള്‍ക്ക് വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക.

3. അമിത ക്ഷീണവും തളര്‍ച്ചയും 

കുട്ടികളില്‍ എപ്പോഴും അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതും നിസാരമായി കാണേണ്ട. 

4.  തലവേദന 

കുട്ടിയ്ക്ക് എപ്പോഴും തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണം. ബ്രെയിൻ ട്യൂമർ ഉള്ള പല കുട്ടികളും രോഗനിർണയത്തിന് മുമ്പ് തലവേദന അനുഭവപ്പെടുന്നതായി ആരോഗ്യ വിദ​ഗ്ധർ പറയുന്നു.

5. വയറിലെ വീക്കം 

വയറിലെ വീക്കം, കഴുത്തിലെ വീക്കം, നീര്, തടിപ്പ് തുടങ്ങിയവയെ ഒന്നും നിസാരമായി കാണേണ്ട. 

6. പനിയും മറ്റ് അണുബാധകളും 

കുട്ടിക്ക് തുടർച്ചയായി പനി പിടിക്കുകയോ ഒരാഴ്ചയിൽ കൂടുതൽ ഇത് തുടരുകയോ എപ്പോഴും അണുബാധകളും ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ ഉടൻ തന്നെ ഡോക്ടറെ കാണിക്കുക. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

youtubevideo
 

PREV
click me!

Recommended Stories

മുഖക്കുരുവും കറുത്ത പാടുകളും എളുപ്പത്തിൽ മാറ്റാൻ ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ ഈ ആറ് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം