Health Tips : മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ചില പൊടിക്കെെകൾ

Published : Nov 02, 2023, 08:23 AM ISTUpdated : Nov 02, 2023, 08:31 AM IST
Health Tips : മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ചില പൊടിക്കെെകൾ

Synopsis

വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് തലമുടിയില്‍ നിന്നും പ്രോട്ടീന്‍ ശോഷിക്കുന്നത് തടഞ്ഞ്മുടിയെ നല്ല ആരോഗ്യത്തോടെ വളരുവാന്‍ സഹായിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും.  

സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. സമ്മർദ്ദം, അനാരോ​ഗ്യകരമായ ഭക്ഷണശീലം, ഹോർമോൺ അസന്തുലിതാവസ്ഥ, മരുന്നുകളുടെ ഉപയോ​ഗം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. ചിലർക്ക് തലയിൽ താരൻ ഉണ്ടാകുന്നത് തലമുടി കൊഴിയുന്നതിനും അതുപോലെ പുരികം, താടി എന്നിവയെല്ലാം കൊഴിയുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ചില പൊടിക്കെെകൾ..

ഒന്ന്...

ഹെയർ ഓയിൽ ഉപയോഗിച്ച് തലയോട്ടിൽ നന്നായി മസാജ് ചെയ്യുന്നത് മുടി വളരുന്നതിന് സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. മസാജ് ചെയ്യുമ്പോൾ മുടി വരുന്നതിനും മുടിയ്ക്ക് നല്ല ഉള്ള് ലഭിക്കുന്നതിനും സഹായിക്കും.

രണ്ട്...

മുടികൊഴിച്ചിലിന് ഏറ്റവും നല്ലതാണ് കറ്റാർവാഴ. ഇത് തലയിലെ താരൻ ഇല്ലാതാക്കുന്നതിനും അതുപോലെ മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നുണ്ട്. കറ്റാർവാഴയുടെ ജെൽ ഓരോ ആഴ്ച്ചയിലും ഇടയ്ക്കിടയ്ക്ക് തലയിൽ തേച്ച് മസാജ് ചെയ്ത് കൊടുത്തതിനുശേഷം കഴുകി കളയാവുന്നതാണ്.

മൂന്ന്...

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് തലമുടിയിൽ നിന്നും പ്രോട്ടീൻ ശോഷിക്കുന്നത് തടഞ്ഞ്മുടിയെ നല്ല ആരോഗ്യത്തോടെ വളരുവാൻ സഹായിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് കൂടുതൽ ​ഗുണം ചെയ്യും.

നാല്...

അലോപേഷ്യ പോലെയുള്ള രോഗങ്ങൾ കുറയ്ക്കുന്നതിന് റോസ്‌മേരി ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്, മുടികൊഴിച്ചിൽ തടഞ്ഞ് മുടി നല്ലപോലെ വളരുന്നതിനും ഉള്ള് വയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. 

അഞ്ച്...

തലയിൽ സവാളനീര് പുരട്ടുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കെരാറ്റിൻ വർദ്ധിപ്പിക്കുന്നതിനും അതുപോലെ, മുടി ഉള്ളുവയ്ക്കുന്നതിനും സഹായിക്കും. 

Read more  ഫാറ്റി ലിവർ രോ​ഗസാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ജീവിതശൈലി ശീലങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ