വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By Web TeamFirst Published Oct 28, 2021, 9:24 AM IST
Highlights

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ വൃക്കകൾ പ്രവർത്തിക്കുന്നു. നമ്മുടെ ചില ദൈനംദിന ശീലങ്ങൾ വൃക്കകളെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്നത് പലരും അറിയുന്നില്ല. 

ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമാണ് ശരീരത്തിലെ വൃക്കകളുടെ(kidneys) പ്രവർത്തനം. ശരീരത്തിന്‍റെ അരിപ്പയായി പ്രവർത്തിക്കുന്ന വൃക്കകളുടെ പ്രവർത്തനം ഏറെ പ്രധാനപ്പെട്ടതാണ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ വൃക്കകൾ പ്രവർത്തിക്കുന്നു. നമ്മുടെ ചില ദൈനംദിന ശീലങ്ങൾ വൃക്കകളെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്നത് പലരും അറിയുന്നില്ല. വൃക്കകളുടെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

വേദനസംഹാരികളുടെ അമിത ഉപയോഗം- വൃക്കകൾ വളരെ വേഗത്തിൽ തകരാറിലാക്കുമെന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണം.

രണ്ട്...

ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കുകയും പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് രോഗങ്ങളും ഒരു വ്യക്തിയുടെ വൃക്കകളെ തകരാറിലാക്കും.

മൂന്ന്...

ഉപ്പ് കൂടുതലുള്ള ഭക്ഷണക്രമം രക്തസമ്മർദ്ദം ഉയർത്താൻ പ്രവർത്തിക്കുന്നു. ഇത് വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. 
പ്രോസസ് ഫുഡ്‌സില്‍ (സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഭക്ഷണത്തിൽ ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. 

നാല്...

ദിവസം മുഴുവനും ഒരിടത്ത് ഇരിക്കുകയോ ശരീരം പൂർണമായി സജീവമാക്കാതിരിക്കുകയോ ചെയ്യുന്നത് വൃക്കരോഗത്തിന് കാരണമാകും. അത്തരമൊരു മോശം ജീവിതശൈലി നമ്മുടെ വൃക്കകളെ വളരെ മോശമായി ബാധിക്കുന്നു. 

അഞ്ച്....

പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ സോഡിയവും ഫോസ്ഫറസും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ അവ കഴിക്കുന്നത് നമ്മുടെ വൃക്കകൾക്ക് വളരെ ദോഷകരമാണ്.

ആറ്...

വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 1 2 ​ഗ്ലാസ് വെള്ളം കുടിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.

ഏഴ്...

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 

click me!