യുവാക്കളിലെ കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Feb 17, 2024, 10:33 AM ISTUpdated : Feb 17, 2024, 11:46 AM IST
യുവാക്കളിലെ കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

നെഞ്ചിടിപ്പ് കൂടുക, പള്‍സ് ഇല്ലാതാവുക, ബോധക്ഷയം, തലകറക്കം, ശ്വാസംമുട്ടല്‍, പെട്ടെന്ന് കുഴഞ്ഞുവീഴുക, ക്ഷീണം, സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക തുടങ്ങിയവയൊക്കെ ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.   

ഇന്ന് യുവാക്കള്‍ പോലും കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന വാര്‍ത്ത നാം കേള്‍ക്കുന്നുണ്ട്.  മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്. ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ  സൂചനകളാണ്. നെഞ്ചിടിപ്പ് കൂടുക, പള്‍സ് ഇല്ലാതാവുക, ബോധക്ഷയം, തലകറക്കം, ശ്വാസംമുട്ടല്‍, പെട്ടെന്ന് കുഴഞ്ഞുവീഴുക, ക്ഷീണം, സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക തുടങ്ങിയവയൊക്കെ ഹൃദയസ്തംഭനത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 

പുകവലി, ചീത്ത കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസികവും സാമൂഹികവുമായ സമ്മര്‍ദ്ദം, വ്യായാമമില്ലായ്മ, അമിതവണ്ണം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, അമിത മദ്യപാനം  തുടങ്ങിയവയൊക്കെയാകാം ഹൃദയസ്തംഭനത്തിന്റെ കാരണങ്ങള്‍. 

ഹൃദയസ്തംഭനത്തെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹൃദയത്തിന് പണി തരുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഹൃദയസ്തംഭനത്തെ തടയാന്‍ രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുക. 

രണ്ട്... 

കൊളസ്ട്രോള്‍ നിയന്ത്രിക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തില്‍ കൊളസ്ട്രോള്‍ അടിയുന്നതും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും. 

മൂന്ന്... 

പ്രമേഹത്തെ നിയന്ത്രിക്കേണ്ടതും ഹൃദയസ്തംഭനത്തെ തടയാന്‍ സഹായിച്ചേക്കാം. 

നാല്... 

പുകവലി ഹൃദയാഘാതത്തിനു കാരണമാകുമെന്നതിനാല്‍ തന്നെ പുകവലിയും ഉപേക്ഷിക്കുക. 

അഞ്ച്... 

ശരീരഭാരം ഉയരാതെ നോക്കേണ്ടതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്.

ആറ്... 

അതുപോലെ തന്നെ ക്യത്യമായ വ്യായാമവും വേണം. എന്നുകരുതി വ്യായാമം അധികം ആകാനും പാടില്ല. 

ഏഴ്... 

സ്ട്രെസ് കുറയ്ക്കേണ്ടതും  ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. 

എട്ട്... 

ചിട്ടയായ ജീവിതശൈലിക്കൊപ്പം ഹൃദയപരിശോധനയും ഇടയ്ക്ക് നടത്തുക എന്നതും പ്രധാനമാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Also read: ദഹനക്കേട് അകറ്റാന്‍ പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...

youtubevideo


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ