ഫാറ്റി ലിവർ രോ​ഗം വരാതെ നോക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Oct 05, 2023, 04:26 PM ISTUpdated : Oct 05, 2023, 05:39 PM IST
 ഫാറ്റി ലിവർ രോ​ഗം വരാതെ നോക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണക്രമത്തെയും തുടർന്നാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗം ഉണ്ടാകുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കും. 

ഫാറ്റി ലിവർ രോ​ഗം തടയുന്നതിൽ ഭക്ഷണക്രമം പ്രധാവ പങ്കാണ് വഹിക്കുന്നത്. ഫാറ്റി ലിവർ രണ്ട് തരത്തിലുണ്ട്.  നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗം (NAFLD), ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (alcoholic fatty liver disease) NAFLD കൂടുതലും മദ്യം കഴിക്കുന്നവരെ ബാധിക്കുമ്പോൾ, AFLD മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

രണ്ട് സാഹചര്യങ്ങളിലും രോഗം വികസിപ്പിക്കുന്നതിലും ചികിത്സിക്കുന്നതിലും ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. തുടക്കത്തിൽ ഫാറ്റി ലിവർ ഉൾപ്പെടെ മിക്ക കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇത് കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂർഛിക്കുമ്പോൾ മാത്രം ചില ലക്ഷണങ്ങൾ കണ്ടേക്കാം.

ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണക്രമത്തെയും തുടർന്നാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗം ഉണ്ടാകുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കും. ഈ ഭക്ഷണ ഘടകങ്ങൾ ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുന്നു. കലോറി നിയന്ത്രിത ഭക്ഷണത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാം. ഒരു വ്യക്തി ശരീരഭാരം കുറയ്ക്കാൻ തുടങ്ങുമ്പോൾ കരളിന്റെ പ്രവർത്തനം ഗണ്യമായി മെച്ചപ്പെടാൻ തുടങ്ങുന്നു. മദ്യപാനവും ആൽക്കഹോളിക് ഫാറ്റി ലിവർ രോ​ഗവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ മദ്യപാനം കൊഴുപ്പ് ശേഖരണത്തിലേക്ക് നയിക്കുന്നു. 

Read more ചെമ്പരത്തി ചായയുടെ ​ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?