കുട്ടികളിലെ ഫാറ്റി ലിവർ ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Published : Oct 08, 2023, 08:25 PM IST
കുട്ടികളിലെ ഫാറ്റി ലിവർ ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Synopsis

സമീപകാല ഗവേഷണങ്ങളും പഠനങ്ങളും അനുസരിച്ച്, കുട്ടികളിൽ ഫാറ്റി ലിവർ രോഗം വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുടെ വ്യാപകമായ ഉപഭോഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  

കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ രോഗം. ഈ രോ​ഗം കുട്ടികളിലിപ്പോൾ കൂടുതലായി കണ്ട് വരുന്നു. കരൾ കോശങ്ങളിൽ കൊഴുപ്പ്, പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡുകൾ അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. 

സമീപകാല ഗവേഷണങ്ങളും പഠനങ്ങളും അനുസരിച്ച്, കുട്ടികളിൽ ഫാറ്റി ലിവർ രോഗം വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുടെ വ്യാപകമായ ഉപഭോഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, ബേക്കറി പലഹാരങ്ങൾ എന്നിവയെല്ലാം ഫാറ്റി ലിവർ രോ​ഗസാധ്യത കൂട്ടുന്നു. വളരെയധികം സംസ്‌കരിച്ച ഈ ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും, തുടർന്ന് ഫാറ്റി ലിവർ രോഗത്തിനും ഇടയാക്കും. 

സാൻ ഡിയാഗോയിലെ 2 മുതൽ 19 വരെ പ്രായമുള്ള 9.6% കുട്ടികളെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ബാധിക്കുന്നതായി ചൈൽഡ് ആൻഡ് അഡോളസന്റ് ലിവർ എപ്പിഡെമിയോളജി (SCALE) പഠനം കണ്ടെത്തി. മറ്റൊരു ന്യൂയോർക്ക് പഠനം 4.5% വ്യാപനം കണക്കാക്കുന്നു. ആഗോളതലത്തിൽ, ഒരു മെറ്റാ അനാലിസിസ് ഏകദേശം 7.6% വ്യാപന നിരക്ക് സൂചിപ്പിക്കുന്നു. ആൺകുട്ടികൾക്ക് പെൺകുട്ടികളേക്കാൾ NAFLD നിരക്ക് കൂടുതലാണ്. പ്രായമായ കൗമാരക്കാരിലാണ് ഏറ്റവും കൂടുതൽ വ്യാപനം (17.3%). 

കുട്ടികളിലെ ഫാറ്റി ലിവർ പ്രതിരോധ മാർ​ഗങ്ങൾ...

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
പഞ്ചസാരയും ഉപ്പും കഴിക്കുന്നത് കുറയ്ക്കുക
 ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക
ആരോഗ്യകരമായ ഭാരം നിലനിർത്തുക
ചിട്ടയായ വ്യായാമം ചെയ്യുക. 

കുട്ടികളിലെ ഫാറ്റി ലിവർ രോഗം തടയുന്നതിൽ പ്രാഥമികമായി ആരോഗ്യകരമായ കരളിനെ പ്രോത്സാഹിപ്പിക്കുന്ന ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് ഉൾപ്പെടുന്നു. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം, വ്യായാമം ചെയ്യുക, അൾട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മഞ്ഞളിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ ലക്ഷണങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ, അസ്ഥിയിലെ ക്യാൻസറാകാം!
സ്തനാർബുദം ; ഈ എട്ട് ലക്ഷണങ്ങൾ അവ​ഗണിക്കരുത്