എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

Published : Oct 08, 2023, 03:35 PM IST
എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

Synopsis

സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ കാൽസ്യം, വിറ്റാമിൻ ഡി, തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

പ്രായം കൂടുന്തോറും എല്ലുകളുടെ ബലം കുറയുന്നത് സ്വാഭാവികമാണ്. മുപ്പതു വയസ് കഴിയുമ്പോൾ മെറ്റബോളിസം നിലനിർത്തുന്നതും രോഗങ്ങളെ ചെറുക്കുന്നതും ബുദ്ധിമുട്ടായി തുടങ്ങും. അത്‌കൊണ്ട് തന്നെ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. എല്ലുകളുടെ ആരോ​ഗ്യത്തിന് കഴിക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ...

ഒന്ന്...

പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. പ്രത്യേകിച്ച് പാലും തൈരും പോലുള്ള പാലുൽപ്പന്നങ്ങൾ ശരീരത്തിൽ അസ്ഥികൾക്ക് അവയുടെ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. കാൽസ്യത്തിന്റെ മറ്റൊരു മികച്ച ഉറവിടമാണ് ചീസ്. 

രണ്ട്...

സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ കാൽസ്യം, വിറ്റാമിൻ ഡി, തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ്. ഈ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

മൂന്ന്...

വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. ബദാം പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്. ഇവ എല്ലുകളുടെയും പേശികളുടെയും സന്ധികളുടെയും ആരോ​ഗ്യത്തിന് സഹാ‌യിക്കുന്നു. ബദാം കുതിർത്ത് കഴിക്കുകയോ ബദാം ഷേക്കായോ കഴിക്കുകയോ ചെയ്യാവുന്നതാണ്.

നാല്...

പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെയുള്ള വിവിധ പോഷകങ്ങൾ മുട്ടയിൽ ധാരാളമുണ്ട്. ഈ പോഷകങ്ങളെല്ലാം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

അ‍ഞ്ച്...

ബീൻസ്, പയർ എന്നിവ നാരുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. സോയാബീൻസ്, ഗ്രീൻ ബീൻസ്, കടല എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു.

ആറ്...

കാൽസ്യം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ചിയ വിത്തുകൾ. ചിയ വിത്തുകൾ രൂപത്തിൽ ചെറുതാണെങ്കിലും വളരെ പോഷക ​ഗുണങ്ങൾ അടങ്ങിയതാണ്.  ഇരുമ്പ്, ഫോളേറ്റ്, ലയിക്കുന്ന നാരുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ.

കരുത്തുറ്റ ഇടതൂർന്ന മുടിക്ക് നെല്ലിക്ക മാജിക് ; രണ്ട് രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്ത് എഐ അസിസ്റ്റന്‍റ് പുറത്തിറക്കി ആമസോൺ
ഈ ലക്ഷണങ്ങൾ അലട്ടുന്നുണ്ടോ? എങ്കിൽ, അസ്ഥിയിലെ ക്യാൻസറാകാം!