ആഗോള മരണങ്ങളിൽ 32% ഹൃദ്രോഗങ്ങൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു. 2022 ൽ 19.8 ദശലക്ഷം പേർ ഹൃദ്രോഗങ്ങൾ മൂലം മരിച്ചുവെന്ന് അത് പറയുന്നു. ഹൃദയത്തിൻ്റെ ഘടനയെയും പ്രവർത്തനത്തെയും ബാധിക്കുന്ന വിവിധ അവസ്ഥകളാണ് ഹൃദ്രോഗം (Heart Disease).
സ്ത്രീകളേക്കാൾ 10 വർഷം മുമ്പ് പുരുഷന്മാരിൽ ഹൃദ്രോഗം ഉണ്ടാകുമെന്ന് പഠനം. 18 നും 30 നും ഇടയിൽ പ്രായമുള്ള 5,000-ത്തിലധികം യുഎസ് മുതിർന്നവരിൽ നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. കാർഡിയ (കൊറോണറി ആർട്ടറി റിസ്ക് ഡെവലപ്മെന്റ് ഇൻ യംഗ് അഡൽറ്റ്സ്) പഠനത്തിലെ കണ്ടെത്തലുകൾ ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗോള മരണങ്ങളിൽ 32% ഹൃദ്രോഗങ്ങൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു. 2022 ൽ 19.8 ദശലക്ഷം പേർ ഹൃദ്രോഗങ്ങൾ മൂലം മരിച്ചുവെന്ന് അത് പറയുന്നു. ഹൃദയത്തിൻ്റെ ഘടനയെയും പ്രവർത്തനത്തെയും ബാധിക്കുന്ന വിവിധ അവസ്ഥകളാണ് ഹൃദ്രോഗം (Heart Disease). കൊറോണറി ആർട്ടറി രോഗം, ഹൃദയസ്തംഭനം, വാൽവ് പ്രശ്നങ്ങൾ, ജന്മനാൽ ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ ഇതിൽപ്പെടുന്നു. നെഞ്ചുവേദന, ശ്വാസതടസ്സം, ക്ഷീണം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പുകവലി, ജീവിതശൈലി എന്നിവയാണ് പ്രധാന കാരണങ്ങൾ.
രക്താതിമർദ്ദം, അമിത കൊളസ്ട്രോൾ, പ്രമേഹം, മാനസിക സമ്മർദം, അമിതവണ്ണം, കുടവയർ എന്നിവ നിയന്ത്രിച്ചു നിർത്തുക അല്ലെങ്കിൽ വരാതെ സൂക്ഷിക്കുക എന്നത് ഹൃദയാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. ശാരീരിക വ്യായാമക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നം.
മുതിർന്നവർ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികൾ ഒരു മണിക്കൂറും ശാരീരികാധ്വാനം നൽകുന്ന നടത്തം, സൈക്ലിംഗ്, കളികൾ, നൃത്തം, സുംബ ഫിറ്റ്നസ് ഡാൻസ്, നീന്തൽ, ആയോധനകലകൾ, ജിം പരിശീലനം എന്നിവ ഏതെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് ശാരീരികക്ഷമത മാത്രമല്ല രോഗങ്ങളെ അകറ്റാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.
ഹൃദ്രോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ
നെഞ്ചിന്റെ മധ്യഭാഗത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക
കൈകളിലോ, ഇടത് തോളിലോ, കൈമുട്ടിലോ, താടിയെല്ലിലോ, പുറകിലോ വേദനയോ അസ്വസ്ഥതയോ ഉണ്ടാകുക.
മുഖം, കൈ, കാല് എന്നിവയുടെ മരവിപ്പ് അനുഭവപ്പെടുക.
ആശയക്കുഴപ്പം, സംസാരിക്കുന്നതിനോ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്
ഒരു കണ്ണോ രണ്ടു കണ്ണുകളോ ഉപയോഗിച്ച് കാണാൻ ബുദ്ധിമുട്ട്
വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന കടുത്ത തലവേദന


