യോനിയില്‍ അണുബാധ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

Web Desk   | Asianet News
Published : Aug 07, 2021, 12:42 PM ISTUpdated : Aug 07, 2021, 12:46 PM IST
യോനിയില്‍ അണുബാധ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

Synopsis

യോനിയ്ക്ക് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക, യോനിയില്‍ അസ്വസ്ഥത, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പ്രയാസം അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങൾ. യോനി അണുബാധയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഡോ.ദീപ്തി പറയുന്നു.

യോനിയ്ക്ക് ചുറ്റും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടോ?  എങ്കില്‍ അത് യോനി അണുബാധയായിരിക്കാന്‍ സാധ്യതയുണ്ട്. മഴക്കാലത്താണ് സ്ത്രീകളിൽ യോനി അണുബാധ പ്രശ്നം കൂടുതലായി കണ്ട് വരുന്നതെന്ന് ബംഗ്ളൂരുവിലെ ഫോർട്ടിസ് ലാ ഫെമ്മെ ഹോസ്പിറ്റലിലെ സീനിയർ ഒബ്സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി അശ്വിൻ പറഞ്ഞു.

യോനിയ്ക്ക് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക, യോനിയില്‍ അസ്വസ്ഥത, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പ്രയാസം അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങൾ. യോനി അണുബാധയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഡോ.ദീപ്തി പറയുന്നു.

ഒന്ന്...

സ്വകാര്യ ഭാ​ഗം ചെറുചൂടുള്ള വെള്ളം ഉപയോ​ഗിച്ച് ദിവസവും രണ്ട് നേരം വൃത്തിയാക്കുക. മണമുള്ള സോപ്പുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. 

രണ്ട്...

അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യമാണ്. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.

മൂന്ന്...

ലൈംഗിക ബന്ധത്തിന് ശേഷം യോനി വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധ ചെലുത്തണം. അല്ലെങ്കില്‍ അണുബാധകള്‍ വരാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ ആര്‍ത്തവ കാലത്തും യോനിയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. നാല് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും പാഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.

നാല്...

ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക, കാരണം അവ വായുസഞ്ചാരം കുറയ്ക്കുകയും യോനിയിൽ വിയർപ്പ് നിലനിർത്തുകയും ചെയ്യുന്നു. ഇത് തിണർപ്പിനും അണുബാധയ്ക്കും കാരണമാകും.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?